Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅംബാനിയുടെ മക്കൾക്ക്​​...

അംബാനിയുടെ മക്കൾക്ക്​​ സുരക്ഷയൊരുക്കാൻ 16 കോടിയുടെ വാഹനങ്ങൾ

text_fields
bookmark_border
mukesh-ambani-23
cancel

ഇന്ത്യയിലെ കോടീശ്വരൻമാരിൽ ഒന്നാം സ്ഥാനത്താണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. വാഹനങ്ങൾ സ്വ ന്തമാക്കുന്നതിൽ മുകേഷ്​ അംബാനി അത്ര പിന്നിലല്ല. എതൊരു വാഹനപ്രേമിയും സ്വന്തമാക്കാൻ കൊതിക്കുന്ന കാറുകളാണ്​ അംബാനിയുടെ വാഹനനിരയിലുള്ളത്​.

മെഴ്​സിഡെസ്​ മേയ്​ബാച്ച്​, ആസ്​റ്റൺ മാർട്ട്​ റാപ്പിഡ്​, റോൾസ്​ റോയ്​സ്​ ഫാൻറം, ബ​​​െൻറലി ബ​​​െൻറഗ തുടങ്ങി ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ അംബാനിക്ക്​ സ്വന്തമായുണ്ട്​. ഇതിൽ ബ​​​െൻറഗ കാറുകൾക്ക്​ മാത്രം 7.6 കോടി രൂപയാണ്​ വില. ഇസെഡ്​ കാറ്റഗറി സുരക്ഷയുള്ള അംബാനിക്കും കുടുംബത്തിനും അകമ്പടി പോകാനും കോടികൾ വിലയുള്ള ആഡംബര വാഹനങ്ങളാണ്​ തയാറാക്കിയിട്ടുള്ളത്​. ഇത്തരത്തിലുള്ള വാഹനങ്ങളുടെ അകമ്പടിയോടെ അംബാനി പുത്രൻമാർ മുംബൈയിലുടെ സഞ്ചരിച്ചതി​​​​െൻറ വീഡിയോയാണ്​ ഇപ്പോൾ വൈറലാകുന്നത്​.

3.6 കോടി രൂപ വില വരുന്ന രണ്ട്​ ബ​​​െൻറലി ബ​​​െൻറഗിലാണ്​ അംബാനി പുത്രൻമാരുടെ സഞ്ചാരം. ഇവർക്ക്​ അകമ്പടി സേവിക്കാനായി നാല്​ റേഞ്ച്​ റോവർ ഡിസ്​കവറി, ഒരു റേഞ്ച്​ റോവർ, ആറ്​ ഫോഡ്​ എൻഡവർ, മൂന്ന്​ റേഞ്ച്​ റോവർ സ്​പോർട്ട്​, രണ്ട്​ ബി.എം.ഡബ്ല്യു എക്​സ്​ 5 എന്നിവയുണ്ട്​. ഇതിലെ എല്ലാ വാഹനങ്ങളുടെ എക്​സ്​ ഷോറും വില മാത്രം കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തി​​​​െൻറ വില ഏകദേശം 16.55 കോടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsMukesh Ambani. Relaince industries
News Summary - When Ambani Kids Go For A Spin, They're Followed By Convoy Of Security Cars Worth Rs 16.55 Cr-Hotwheels
Next Story