99 ഹെയർപിന്നുകൾ 9.51 മിനിറ്റിൽ പിന്നിട്ട് ഫെരാരിയെ തകർത്ത് റേഞ്ച് റോവർ
text_fields99 ഹെയർപിൻ വളവുകൾ പിന്നിട്ടാൽ എത്തുന്ന ഭൂമിയിലെ സ്വർഗങ്ങളിലൊന്നാണ് ടിയാൻമെൻ പവർവതം. ഇൗ 99 ഹെയർപിൻ വളവുകൾ അതിവേഗത്തിൽ പിന്നിട്ട് ഫെരാരി മുമ്പ് റെക്കോർഡിട്ടിരുന്നു. ഫെരാരിയുടെ ഇൗ റെക്കോർഡ് മറികടന്നിരിക്കുകയാണ് റേഞ്ച് റോവർ. 9.51 മിനിട്ടിൽ ഒാടിതീർത്താണ് റേഞ്ച് റോവർ പുതിയ റെക്കോർഡിട്ടിരിക്കുന്നത്.
ഫെരാരി 458 ഇറ്റാലിയയുടെ റെക്കോർഡാണ് റേഞ്ച് റോവർ മറികടന്നത്. ചെറിയ ഒരു പിഴവ് പോലും വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന അപകടകരമായ പാതയിലുടെയായിരുന്നു റേഞ്ച് റോവറിെൻറ പ്രയാണം. നേരത്തെ 999 പടികളിൽ വാഹനം ഒാടിച്ചുകയറ്റി റേഞ്ച് റോവർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. അന്ന് വണ്ടിയോടിച്ച ഹോ പിൻ തുങ് തന്നെയാണ് ഇത്തവണയും റേഞ്ച് റോവറിെൻറ സാരഥി. 68.8 കിലോ മീറ്ററാണ് യാത്രയിലെ റേഞ്ച് റോവറിെൻറ ശരാശരി വേഗം.
റേഞ്ച് റോവർ സ്പോർട്സിെൻറ എസ്.വി ആർ വകഭേദമാണ് ഡ്രൈവിനായി ഉപയോഗിച്ചത്. വി 8 സൂപ്പർ ചാർജ്ഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിെൻറ കരുത്ത് 575 പി.എസാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻറ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 280 കിലോമീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.