Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 9:16 AM GMT Updated On
date_range 23 Jan 2018 9:16 AM GMTഡ്രൈവറില്ലാ വണ്ടികൾ അടുത്തമാസം ഒാടിത്തുടങ്ങും
text_fieldsbookmark_border
ദുബൈ: ഏറെ പറഞ്ഞുേകട്ട ഡ്രൈവറില്ലാ വണ്ടികൾ അടുത്ത മാസം മുതൽ ഒാട്ടം തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ സസ്റ്റെനബിൾ സിറ്റിയിലായിരിക്കും ഇവ ഒാടുക. അൽ കുദ്ര റോഡിൽ ഇവ ഒാടിക്കുന്നതിനുള്ള ധാരണാപത്രം റോഡ്സ് ആൻറ് ട്രാൻസ്പോർട് അതോറിറ്റിയും സസ്റ്റെനബിൾ സിറ്റ് പ്രൊജക്ടും ഒപ്പുവെച്ചു. 500 വില്ലകളും മറ്റുകെട്ടിടങ്ങളും ഉള്ള സസ്റ്റെയിനബിൾ സിറ്റിയിൽ സോളാർ പാനലുകൾ, എൽ.ഇ.ഡി. ലൈറ്റുകൾ തുടങ്ങി ഉൗർജ സംരക്ഷണത്തിനുള്ള പദ്ധതികൾ നേരത്തെ തന്നെ നടപ്പാക്കിയിട്ടുള്ളതാണ്. 2030 ഒാടെ ദുബൈയിലെ നാലിൽ ഒന്ന് വാഹനവും സ്വയം നിയന്ത്രിതമാക്കാനുള്ള സർക്കാർ ലക്ഷ്യത്തിെൻറ ഭാഗമായാണ് പരീക്ഷണയോട്ടം നടത്തുന്നത്. സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റും എന്തെന്ന് മനസിലാക്കുകയാണ് പരീക്ഷണയോട്ടത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story