Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലാൻഡ്​ റോവറി​നെ...

ലാൻഡ്​ റോവറി​നെ അടിസ്ഥാനമാക്കി ടാറ്റ ഹാരിയർ

text_fields
bookmark_border
tata-harier-23
cancel

മുംബൈ: 2018ൽ ചർച്ചയായ കാറുകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന മോഡലുകളിലൊന്നാണ്​ ടാറ്റയുടെ എച്ച്​.5എക്​സ്​. കഴിഞ്ഞ ഒാ​േട്ടാ എക്​സ്​പോയിൽ ടാറ്റ കൺസെപ്​റ്റ്​ അവതരിപ്പിച്ചത്​ മുതൽ കാറിനെ കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു. ഒാ​േട്ടാ എക്​സ്​പോയിൽ അവതരിപ്പിച്ച മോഡലിൽ നിന്ന്​ കാര്യമായ മാറ്റങ്ങളില്ലാതെ  എച്ച്​.5 എക്​സ്​ വിപണിയിലെത്തുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ​. പുതിയ കാറി​​െൻറ പേര്​ പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി ടീസർ ഇമേജ്​ പുറത്ത്​ വിട്ട്​ എച്ച്​.5എക്​സി​​െൻറ വരവറിയിച്ചിരിക്കുകയാണ്​ ടാറ്റ.

tata-car-teaser-24

2019 പുറത്തിറങ്ങുന്ന  മോഡലി​​െൻറ 70 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഹാരിയർ എന്ന പേരിലായിരിക്കും ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പുതിയ മോഡലെത്തുക എന്നാണ്​ അനൗദ്യോഗിക വിവരം. ഹിമാലയൻ മേഖലയിൽ ടാറ്റ പുതിയ കാറി​​െൻറ ടെസ്​റ്റിങ്​ നടത്തുന്നുവെന്നാണ്​ സൂചന.

പിൻവശത്ത്​ വലിയ വിൻഡ്​ ഷീൽഡുമായി 18 ഇഞ്ച്​ അലോയ്​ വീലുകളുമായിട്ടായിരിക്കും ഹാരിയർ പുറത്തിറങ്ങുക എന്നാണ്​ സൂചനകൾ. ഏകദേശം 12 മുതൽ 16 ലക്ഷം വരെയായിരിക്കും കാറി​​െൻറ വില. ഹ്യൂണ്ടായി ക്രേറ്റ, മഹീന്ദ്ര എക്​സ്​.യു.വി 500, ജീപ്പ്​ കോംപസ്​, റെനോ ക്യാപ്​ചർ എന്നിവക്കാവും ഹാരിയർ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalayalam newsSUVH5X
News Summary - Upcoming Land-Rover Based Tata H5X SUV to be Named ‘Harrier’ in India - Report-Hotwheels
Next Story