Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസാമ്പത്തിക...

സാമ്പത്തിക മാന്ദ്യത്തിലും തളരാതെ റോയൽ എൻഫീൽഡ്​ വിൽപന

text_fields
bookmark_border
royal-enfield-130819.jpg
cancel

മുംബൈ: സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇരുചക്രവാഹന വിപണിയിൽ നേട്ടമുണ്ടാക്കി റോയൽ എൻഫീൽഡ്​. ഫെബ്രുവരിയിൽ 61,000 മോ​ട്ടോർ സൈക്കിളുകളാണ്​ റോയൽ എൻഫീൽഡ്​ വിറ്റത്​. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യു​േമ്പാൾ രണ്ട്​ ശതമാനം ഉയർച്ചയാണ്​ വിൽപനയിൽ രേഖപ്പെടുത്തിയത്​. 2020ൽ 61,188 മോ​ട്ടോർ സൈക്കിളുകൾ എൻഫീൽഡ്​ വിറ്റപ്പോൾ 2019 ഫെബ്രുവരിയിൽ വിൽപന 60,066 യൂണിറ്റായിരുന്നു.

അതേസമയം, റോയൽ എൻഫീൽഡ്​ മോ​ട്ടോർ സൈക്കിളുകളുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്​​. എട്ട്​ ശതമാനത്തി​​െൻറ കുറവാണ്​ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്​. അഭ്യന്തര-വിദേശ വിപണികളിലെ വിൽപന കൂട്ടു​േമ്പാൾ റോയൽ എൻഫീൽഡ്​ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ കാര്യമായ പുരോഗതിയില്ല.

വരും മാസങ്ങളിലും വിൽപനയിൽ പുരോഗതിയുണ്ടാക്കാൻ കഴിയുമെന്നാണ്​ റോയൽ എൻഫീൽഡി​​െൻറ പ്രതീക്ഷ. ബി.എസ്​ 6 വാഹനങ്ങൾ കൂടി എത്ത​ുന്നതോടെ റോയൽ എൻഫീൽഡ്​​ കൂടുതൽ കരുത്താകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
TAGS:Royalenfield Bike sale automobile malayalam news 
News Summary - Two-Wheeler Sales February 2020-Hotwheels
Next Story