Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബ്രിട്ടീഷ്​ ബൈക്ക്​...

ബ്രിട്ടീഷ്​ ബൈക്ക്​ ഭീമനെ ഏറ്റെടുത്ത്​ ടി.വി.എസ്​​

text_fields
bookmark_border
norton-bike
cancel

ബ്രിട്ടനിലെ പ്രശസ്​ത മോ​ട്ടോർ ബൈക്ക്​ കമ്പനിയായ ‘നോർട്ടൺ’ ഏറ്റെടുത്ത്​ ടി.വി.എസ്​. 16 മില്യൺ ബ്രിട്ടീഷ്​ പ ൗണ്ടിനാണ് (153 കോടി)​ തമിഴ്​നാട്​ ആസ്​ഥാനമായ ടി.വി.എസ്​ ഏറ്റെടുത്തത്​. അതേസമയം, രണ്ട്​ കമ്പനികളും തമ്മിലെ ഭാവിപര ിപാടികൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ നഷ്​ടം കാരണം നോർട്ട​ൺ​​െൻറ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്​.

ബി.എം.ഡബ്ല്യു തങ്ങളുടെ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്​ ടി.വി.എസുമായി സഹകരിച്ചാണ്​. നോർട്ടൺ കൂടി വരുന്നതോടെ ഇന്ത്യൻ കമ്പനി​ കൂടുതൽ കരുത്തുറ്റ ബൈക്കുകൾ വിപണിയിലിറക്കുമെന്നാണ്​ പ്രതീക്ഷ. നോർട്ടൺ​​െൻറ കൈവശമുള്ള 650 സി.സി എൻജിനുമായി ടി.വി.എസ്​ ബൈക്കുകൾ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായാൻ സാധ്യതയേറെയാണ്​. റോയൽ എൻഫീൽഡ്, ജാവ​ പോലുള്ള കമ്പനികൾക്കും പുതിയ നീക്കം വെല്ലുവിളിയായേക്കും​. ഇത്​ കൂടാതെ വിദേശരാജ്യങ്ങളിൽ കൂടുതൽ വിപണി പിടിച്ചെടുക്കാനും സാധിക്ക​ുമെന്ന്​ കമ്പനി പ്രതീക്ഷിക്കുന്നു.

അതേസമയം, തങ്ങൾ​ ഏറ്റെടുത്തെങ്കിലും നോർട്ടൺ​​െൻറ പേരിൽ തന്നെ ബൈക്കുകൾ പുറത്തിറക്കുമെന്ന്​ ടി.വി.എസ്​ അധികൃതർ അറിയിച്ചു. 122 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണ്​ നോർട്ടൺ. 1898ലാണ്​ കമ്പനി ആരംഭിക്കുന്നത്​. രണ്ടാം ലോകമഹായുദ്ധക്കാലത്ത്​ ഒരു ലക്ഷം ബൈക്കുകളാണ്​ ബ്രിട്ടീഷ്​ പട്ടാളക്കാർക്കായി നിർമിച്ച്​ നൽകിയത്​. പല ഹോളിവുഡ്​ സിനിമകളിലും നോർട്ടൺ ബൈക്കുകൾ ഇടംപിടിച്ചിട്ടുണ്ട്​.

വിപ്ലവനായകൻ ചെഗുവേരയെ കുറിച്ചുള്ള മോ​ട്ടോർ സൈക്കിൾ എന്ന സിനിമയിൽ നോർട്ടൺ ബൈക്കിലാണ്​ നായക​​െൻറ യാത്ര. കൂടാതെ ജയിംസ്​ ബോണ്ട്​ സിനിമകളിലെ നോർട്ടൺ ബൈക്കുകളും ആരാധകരുടെ മനം കവർന്നതാണ്​​. ഇന്ത്യയിലും നോർട്ടൺ ബൈക്കുകൾ ലഭ്യമായിരുന്നു​. കാമാൻഡോ 961 സ്​പോർട്ടിന്​ 21 ലക്ഷവും കമാൻഡോ 961 കഫേ റേസറിന്​​ 23 ലക്ഷവും ഡോമിനേറ്ററിന്​ 24 ലക്ഷവുമായിരുന്നു വില. മൂന്ന്​ വണ്ടിയിലും ഉപയോഗിക്കുന്നത്​ 961 സി.സി എൻജിനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSautomobilenorton
News Summary - tvs acquired british company norton
Next Story