Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടോയോട്ട യാരിസ്​...

ടോയോട്ട യാരിസ്​ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
toyota-yaris-sedan
cancel

മുംബൈ: ഇന്ത്യൻ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ്​ വിപണിയിൽ. 8.75 ലക്ഷം മുതലാണ്​ യാരിസി​​​െൻറ വില തുടങ്ങുന്നത്​. കാറി​​​െൻറ ബുക്കിങ്​ ഡീലർഷിപ്പുകൾ വഴി ടോയോട്ട ആരംഭിച്ചു. മെയ്​ മാസത്തിൽ ഡെലിവറി നടത്താനാണ്​ കമ്പനിയുടെ പദ്ധതി. ജെ, ജി, വി, വി.എക്​സ്​ എന്നിങ്ങനെ നാല്​ വേരിയൻറുകളിൽ യാരിസ്​ എത്തും. എല്ലാ വേരിയൻറിനും സി.വി.ടി ട്രാൻസ്​മിഷൻ നൽകിയിട്ടുണ്ട്​.

പ്രീമിയം കാറിന്​ വേണ്ട രൂപഭാവങ്ങളുമായാണ്​ യാരിസ്​ എത്തുന്നത്​. റെക്​ടാഗുലർ ഹെഡ്​ലൈറ്റിന്​ നൽകിയിരിക്കുന്നത്​. ടിയർഡ്രോപ്പ്​ ഫോഗ്​ ലാമ്പുകളും എൽ.ഇ.ഡി ​ൈലെറ്റുകളുമാണ്​ നൽകിയിരിക്കുന്നത്​. കാറിന്​ പ്രീമിയം സ്വഭാവം നൽകാനായി ക്രോം ഘടകങ്ങൾ ടോയോട്ട യാരിസിന്​ നൽകിയിട്ടുണ്ട്​. അകത്തളവും പ്രീമിയം സ്വഭാവത്തിലാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. 

ഇൻറീരിയറിൽ റൂഫ്​ മൗണ്ടഡ്​ എയർവ​​െൻറുകൾ, വൈബ്രേഷൻ കംട്രോൾ ഗ്ലാസ്​, 4.2 ഇഞ്ച്​ ടി.എഫ്​.ടി ഡിസ്​പ്ലേ, ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാം ടോയോട്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ്​ കാറി​​​െൻറ ഹൃദയം. 108 ബി.എച്ച്​.പി കരുത്ത്​ എൻജിൻ നൽകും. 

ആറ്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. ഇതിനൊപ്പം 7 സ്​റ്റപ്പ്​ സി.വി.ടി ട്രാൻസ്​മിഷനും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. കാറി​​​െൻറ ​ൈഹബ്രിഡ്​ വേരിയൻറ്​ ഉടൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ. സുരക്ഷക്കായി ഡിസ്​ക്​ ബ്രേക്ക്​, ഏഴ്​ എയർബാഗുകൾ, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​ കംട്രോൾ, വൈക്കിൾ സ്​റ്റബിലിറ്റി കംട്രോൾ, മുൻ പാർക്കിങ്​ സെൻസറുകൾ, എ.ബി.എസ്​, ഇ.സി.പി തുടങ്ങിയവ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemalayalam newsYarissedan
News Summary - Toyota Yaris Sedan Launched in India for Rs 8.75 Lakh, Deliveries to Begin in May-Hotwheels
Next Story