Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടോയോട്ടയുടെ ബാഡ്​ജിൽ...

ടോയോട്ടയുടെ ബാഡ്​ജിൽ മാരുതിയുടെ ബ്രെസയെത്തും

text_fields
bookmark_border
ടോയോട്ടയുടെ ബാഡ്​ജിൽ മാരുതിയുടെ ബ്രെസയെത്തും
cancel

കൂട്ടുകെട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ട്​ വാഹനനിർമാതാക്കളായ മാരുതിയും ടോയോട്ടയും. 2017ൽ ഇ രുവരും ചേർന്ന്​ ഒപ്പിട്ട പരസ്​പര സഹകരണത്തിനുള്ള കരാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ്​ പുറത്ത്​ വന്നത്​. 2022 ഒാടെ മാരുതിയുടെ 4 മീറ്ററിൽ താഴെയുള്ള എസ്​.യു.വി വിറ്റാര ബ്രെസ ടോയോട്ട ബാഡ്​ജിൽ പുറത്തിറങ്ങും.

ടോയോട്ടയുടെ ബംഗളൂരു പ്ലാൻറിലായിരിക്കും ബ്രസയുടെ നിർമാണം. ടോയോട്ടക്കായി ബ്രെസയിൽ നിർണായക മാറ്റങ്ങൾ അപ്പോഴേക്കും മാരുതി വരുത്തുമെന്നാണ്​ സൂചന. 2016ലാണ്​ മാരുതി ബ്രെസയെ വിപണിയിലിറക്കിയത്​. 2022 ആകു​​േമ്പാൾ ബ്രെസക്ക്​ ആറ്​ വർഷത്തെ പഴമാകും. അതുകൊണ്ട്​ തന്നെ മോഡലിൽ മാരുതി മാറ്റങ്ങൾ വരുത്തുമെന്ന്​ ഉറപ്പാണ്​.

ബ്രെസക്കൊപ്പം ബലേ​നോയും ടോയോട്ട ബാഡ്​ജിൽ പുറത്തിറങ്ങും. ഇതിന്​ പകരമായി കോറോളയായിരിക്കും മാരുതിയുടെ കീഴിൽ പുറത്തിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiToyotaautomobilemalayalam newsVittara Brezza
News Summary - Toyota To Use Maruti Suzuki's Platforms To Develop New Models-Hotwheels
Next Story