Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഓ​ട്ടോപൈലറ്റ്​...

ഓ​ട്ടോപൈലറ്റ്​ ചതിച്ചു; ട്രക്കിലേക്ക്​ ഇടിച്ച്​ കയറി ടെസ്​ല കാർ -VIDEO

text_fields
bookmark_border
TESLA
cancel

തായ്​പേയ്​: ടെസ്​ലയുടെ ഓ​ട്ടോപൈലറ്റ്​ മോഡലുള്ള കാർ ട്രക്കിലേക്ക്​ ഇടിച്ചു കയറി അപകടം. തായ്​വാനിൽ തിങ്കളാഴ്​ച പുലർച്ചെയുണ്ടായ അപകടത്തി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ​ വൈറലായി. ഹൈവേയിൽ മറിഞ്ഞു കിടന്ന ട്രക്കിലേക്ക്​ ടെസ്​ലയുടെ മോഡൽ 3 ഇടിച്ചു കയറുകയായിരുന്നു.

തായ്​വാനിൽ നിന്നുള്ള ഹങ്​ എന്നയാളാണ്​ വാഹനം ഓടിച്ചിരുന്നത്​. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗതയിൽ ഓ​ട്ടോപൈലറ്റ്​ മോഡിലായിരുന്നു വാഹനത്തി​​െൻറ സഞ്ചാരം. പൂർണമായും സെൽഫ്​ ഡ്രൈവിങ്​ മോഡിലേക്ക്​ പോകാനുള്ള സംവിധാനം ത​​െൻറ കാറിലില്ലായിരുന്നുവെന്നും ഹങ്​ പറഞ്ഞു. എന്നാൽ, അപകടത്തിൽ ഡ്രൈവർ ഹങിന്​ പരിക്കേറ്റില്ല. 


രണ്ട്​ തരത്തിലുള്ള ഓ​ട്ടോ ഡ്രൈവിങ്​ ടെക്​നോളജിയാണ്​ ടെസ്​ലക്കുള്ളത്​. ഓ​ട്ടോ പൈലറ്റ്​, ഫുൾ സെൽഫ്​ ഡ്രൈവിങ്​ എന്നിവയാണ്​ ടെസ്​ലയിലെ ഓ​ട്ടോപൈലറ്റ്​ മോഡുകൾ. സ്​റ്റിയറിങ്ങും ആക്​സലറേഷനും ബ്രേക്കിങ്ങും കൺട്രോൾ ചെയ്യുന്ന മോഡാണ്​ ഓ​ട്ടോപൈലറ്റ്​. സെൽഫ്​ ഡ്രൈവിങ്​ മോഡിൽ നാവിഗേറ്റ്​ ഓ​ട്ടോപൈലറ്റ്​, ഓ​ട്ടോ ലൈൻ ചേഞ്ച്​, ഓ​ട്ടോ പാർക്ക്​ എന്നിവ അധികമായുണ്ടാവും. ഓ​ട്ടോ ബ്രേക്കിങ്​ ഇരു മോഡുകളുടേയും സവിശേഷതയാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentautomobilemalayalam newstesla
News Summary - Tesla Smashes Into Truck In Viral Video-Hotwheels
Next Story