ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ സർക്കാറിൻെറ പച്ചക്കൊടി; ജി.എസ്​.ടി അഞ്ച്​ ശതമാനമാക്കി കുറച്ചു

13:40 PM
27/07/2019
EV

ന്യൂഡൽഹി: അതിവേഗം ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ കുതിക്കുകയാണ്​ ഇന്ത്യ. നിരവധി വാഹന നിർമാതാക്കളാണ്​ ഇന്ത്യയിൽ ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്​. ഇതിൻെറ ഭാഗമായി ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ നികുതി ഇളവ്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്രസർക്കാർ. ഇലക്​ട്രിക്​ വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന്​ അഞ്ച്​ ശതമാനമായാണ്​ സർക്കാർ കുറച്ചിരിക്കുന്നത്​.

ഇതിന്​ പുറമേ ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ ഉപയോഗിക്കുന്ന ചാർജറുകളുടെ നികുതിയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്​. 18 ശതമാനത്തിൽ നിന്ന്​ 5 ശതമാനമായാണ്​ ചാർജറുകളുടെ നികുതി കുറച്ചത്​. ആഗസ്​റ്റ്​ ഒന്ന്​ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 

ഇലക്​ട്രിക്​ വാഹനങ്ങളുടെ വില കുറക്കണമെന്ന നിർദേശം കേന്ദ്രസർക്കാറിന്​ മുമ്പാകെ നേരത്തെ തന്നെ എത്തിയിരുന്നു. നികുതി കുറക്കുമെന്നത്​ സംബന്ധിച്ച ചില സൂചനകൾ ബജറ്റിൽ കേന്ദ്രസർക്കാർ നൽകുകയും ചെയ്​തിരുന്നു. ഹ്യുണ്ടായ്​ കോനയാണ്​ അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ പ്രധാന ഇലക്​ട്രിക്​ കാർ.

Loading...
COMMENTS