Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹാച്ച്​ബാക്ക്​ വിപണി...

ഹാച്ച്​ബാക്ക്​ വിപണി പിടിക്കാൻ ടാറ്റയുടെ അൽട്രോസ്​

text_fields
bookmark_border
ALTROZ-23
cancel

ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള വാഹന വിഭാഗമാണ്​ ഹാച്ച്​ബാക്കുകളുടേത്​. തിരക്കേറിയ നിരത്തുകളിൽ ഏളുപ്പത്തിൽ കൊണ്ട്​ നടക്കാൻ കഴിയുന്നു എന്നത്​ വാഹനപ്രേമികളുടെ പ്രിയപ്പെട്ടതാക്കി ഹാച്ച്​ബാക്കുകളെ മാറ്റുന്നുണ്ട്​. നിരവധി ബജറ്റ്​ ഹാച്ചുകൾ ഇന്ത്യൻ വിപണിയിലുണ്ടെങ്കിലും പ്രീമിയം മോഡലുകൾ കുറവാണ്​. പ്രീമിയം ഹാച്ച്​ബാക്ക്​ ആരാധകരെ തൃപ്​തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ അൽട്രോസ്​ എന്ന മോഡലുമായി ടാറ്റയുടെ കടന്ന്​ വരവ്​​.

അൽഫാ മോഡുലർ പ്ലാറ്റ്​ഫോമിലാണ്​ അൽട്രോസിനെ ടാറ്റ അണിയിച്ചൊരുക്കുന്നത്​. ടാറ്റയുടെ മൈക്രോ എസ്​.യു.വിക്കും ഹാച്ച്​ബാക്കിനും പിന്നാലെ അൽഫാ പ്ലാറ്റ്​ഫോമിലെത്തുന്ന വാഹനമാണ്​ അൽട്രോസ്​. ടാറ്റയുടെ 2.0 ഡിസൈൻ ലാംഗേജിലാണ്​ വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നത്​. ഹാരിയർ കണ്ട പോലുള്ള ഹെഡ്​ലൈറ്റ്​ തന്നെയാണ്​ അൽട്രോസിലും നൽകിയിട്ടുള്ളത്​. സ്​പോർട്ടിയായ റൂഫ്​ലൈൻ മൂന്നാം തലമുറ മാരുതി സ്വിഫ്​റ്റിലെ ചില ഡിസൈൻ ഘടകങ്ങൾ അൽട്രോസിലും കാണാം. ടി ഷേപ്പിലാണ്​ സ​െൻറർ കൺസോളി​​െൻറ ഡിസൈൻ. പ്രീമിയം നിലവാരത്തിൽ തന്നെയാണ്​ കാറി​​െൻറ ഇൻറീരിയർ ഒരുക്കിയിട്ടുള്ളത്​​.

വാഹനത്തി​​െൻറ എൻജിനെ കുറിച്ച്​ ടാറ്റ സൂചനകളൊന്നും നൽകിയിട്ടില്ല. 85 എച്ച്​.പി പവറുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനോ 110 എച്ച്​.പി പവറുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനോയായിരിക്കും കാറി​​െൻറ ഹൃദയം. മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്​, ഹ്യൂണ്ടായ്​ ​െഎ 20 തുടങ്ങിയ മോഡലുകളായിരിക്കും ടാറ്റയുടെ ഹാച്ച്​ബാക്കി​​െൻറ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsPremiun hatchbackAltroz
News Summary - Tata Altroz hatchback-Hotwheels
Next Story