Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിൽ ഇനി...

ഇന്ത്യയിൽ ഇനി എസ്​.യു.വികളുടെ പൂക്കാലം

text_fields
bookmark_border
suv-india-23
cancel

ചെറു ഹാച്ചുകളോട്​ പ്രിയമുള്ള ഇന്ത്യൻ വിപണി എന്നും മാറ്റത്തിൻെറ പാതയിലാണ്​. വാഹനലോകത്തെ രാജക്കൻമാർക്കെല്ലാം എസ്​.യു.വികളോടോ കോംപാക്​ട്​ എസ്​.യു.വികളോടോ ആണ് ഇപ്പോൾ പ്രിയം​. ഹാച്ച്​ബാക്കുകൾക്കും സെഡാനുകൾക്കുമൊപ്പം ഇന്ത്യയിൽ എസ്​.യു.വികൾക്കും ആരാധകർ ഏറുന്നുവെന്നതിൻെറ സൂചനയാണ് ഇത്​​ നൽകുന്നത്​.

കഴിഞ്ഞ ദിവസമാണ്​ ഹ്യുണ്ടായ്​ സബ്​കോംപാക്​ട്​ എസ്​.യു.വിയായ വെന്യുവിൻെറ ബുക്കിങ്​ ആരംഭിച്ചത്​. വെന്യുവിന്​ പിന്നാലെ ഒരുപറ്റം എസ്​.യു.വികളാണ്​ ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ ഒരുങ്ങുന്നത്​. ഇന്ത്യയിലേക്ക്​ എത്തുന്ന എം.ജി ഹെക്​ടർ ആദ്യമായി അവതരിപ്പിക്കുന്നത്​ ഒരു എസ്​.യു.വിയെയാണ്​. അടുത്ത വർഷത്തോടെ ​സ്​കോഡയുടെ കോംപാക്​ട്​ എസ്​.യു.വിയും ഇന്ത്യയിലെത്തും. ആഗോള വിപണിയിലുള്ള എച്ച്​.ആർ.വിയെ എത്തിച്ച്​ സെഗ്​മ​െൻറിലെ പോരാട്ടം കടുപ്പിക്കാൻ ഹോണ്ടക്കും പദ്ധതിയുണ്ട്​. നിലവിൽ ഡബ്യൂ. ആർ.വി, ബി.ആർ.വി, സി.ആർ.വി എന്നിങ്ങനെ ഹോണ്ടയുടെ​ മൂന്ന്​ എസ്​.യു.വികൾ ഇന്ത്യൻ വിപണിയിലുണ്ട്​. ഇതിന്​ പുറമേയാണ്​ പുതിയൊരു കരുത്തനെ കൂടി ജാപ്പനീസ്​ കമ്പനി നിരത്തിലെത്തിക്കുന്നത്​.

ഇന്ത്യയി​ൽ അവതരിക്കാനിരിക്കുന്ന കിയയുടെ നിരയിലും എസ്​.യു.വികളുണ്ടാകും. ഇതിന്​ പുറമേ നിലവിൽ വിപണിയിലുള്ള എസ്​.യു.വികളെല്ലാം മുഖം മിനുക്കി അതരിച്ചേക്കും. ബി.എം.ഡബ്യു, മെഴ്​സിഡെസ്​, ഔഡി തുടങ്ങിയ ആഡംബര വാഹന നിർമാതാക്കളും പുതിയ എസ്​.യു.വികളെ നിരത്തിലെത്തിച്ചേക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsSUVIndian suv
News Summary - SUV in india-Hotwheels
Next Story