താരങ്ങളായി എസ്​.യു.വികൾ

11:24 AM
08/02/2018
mahindra-tuv-stinger-concept.

ഒാ​േട്ടാ എക്​സ്​പോ 14ാം പതിപ്പിലെത്തു​േമ്പാൾ ഇത്തവണ താരങ്ങളാവുന്നത്​ എസ്​.യു.വികളാണ്​. ചെറുകാറുകളിൽ നിന്ന്​ ഇന്ത്യൻ ജനത മാറി ചിന്തിക്കുന്നുവെന്നതി​​​െൻറ തെളിവാണ്​ ഇൗ മാറ്റം. മാരുതി 800 പോലുള്ള ചെറുകാറുകളിൽ നിന്ന്​ ജീപ്പ്​ കോംപസ്​ പോലുള്ള ലോകോത്തര എസ്​.യു.വിയിലേക്ക്​ വിപണി മാറി ചിന്തിച്ച്​ തുടങ്ങിയിരിക്കുന്നു.

അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ 35 പുതിയ എസ്​.യു.വികളാണ്​ ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്​. എക്​സ്​പോയിലെ ആദ്യ ദിനങ്ങളിൽ തന്നെ ടാറ്റയും മഹീന്ദ്രയുമെല്ലാം എസ്​.യു.വികൾ അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും എസ്​.യു.വികളുടെ വരവിന്​ കുറവൊന്നും ഉണ്ടാവില്ല.

കിയ, ​റെനോ, ബെൻസ്​ തുടങ്ങി എക്​സ്​പോയിലെത്തിയ വമ്പൻ നിർമാതാക്കളുടെ തലവൻമാരെല്ലാം ഒരുപോലെ പറയുന്ന കാര്യമാണ്​ വിപണിയിലെ എസ്​.യു.വികളുടെ ഭാവി. അഞ്ച്​ മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളാവും ഇന്ത്യൻ വിപണി കീടക്കാനെത്തുക. 

COMMENTS