ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർ
text_fieldsന്യൂഡൽഹി: നിരവധി കാർ കമ്പനികളും മോഡലുകളും ഇന്ത്യൻ വിപണിയിൽ നിലവിൽ ഉണ്ട്. ഇതിൽ സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട മോഡലേതാണ് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടാകും. സ്കൂട്ടറുകളുടെ കാര്യത്തിലാണെങ്കിൽ ഗിയർലെസ്സ് സ്കൂട്ടറുകളായിരിക്കും സ്ത്രീകൾക്ക് പ്രിയപ്പെട്ടതായി ഉണ്ടാവുക.
കാറുകളിൽ സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാൻറും മോഡലും സംബന്ധിച്ച് സർവേ നടത്തിയിരിക്കുകയാണ് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിമോൺ ഏഷ്യ എന്ന കമ്പനി. 2017 വുമൺ ഒാേട്ടാമോട്ടീവ് ബൈയേഴ്സ് സ്റ്റഡി എന്ന പേരിലാണ് കമ്പനി സർവേ നടത്തിയിരിക്കുന്നത്.
രാജ്യത്തെ 28 നഗരങ്ങളിലായി 21 മുതൽ 45 വയസുവരെ പ്രായമുള്ള 3945 വനിതകളെ പെങ്കടുപ്പിച്ചാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് പ്രകാരം മിഡ്സൈസ് സെഡാൻ ഹോണ്ട സിറ്റിയാണ് സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട കാർ. ഫോക്സ്വാഗൺ പോളോ രണ്ടാം സ്ഥാനം നേടിയപ്പോൾ നിസാൻ മൈക്ര മൂന്നാം സ്ഥാനത്തെത്തി.
എന്നാൽ ബ്രാൻറ് വാല്യു മാത്രം പരിഗണിക്കുകയാണെങ്കിൽ ഫോക്സ് വാഗൺ കാറുകൾക്കാണ് ഒന്നാം സ്ഥാനം. സർവീസിങ്ങിൽ നിസാനും വിൽപനാനന്തര സേവനത്തിൽ ടോയോട്ടയും മുന്നിലെത്തി.
