ജീവനക്കാർക്ക്​ ബെൻസ്​ സമ്മാനമായി നൽകി സൂറത്തിലെ വ്യാപാരി

12:30 PM
30/09/2018
SURATH-BUSINESS-MAN

അഹമ്മബാദ്​: സൂറത്ത്​ സ്വദേശിയായ രത്​ന വ്യാപാരി സജ്​വി ധൊലാക്കിയ വാർത്തകളിൽ നിറയാറ്​ വിലപിടിച്ചുള്ള സമ്മാനങ്ങൾ ജീവനക്കാർക്ക്​ നൽകിയാണ്​. കഴിഞ്ഞ വർഷം 1200 റെ​ഡി ഗോ ഹാച്ച്​ ബാക്ക്​ കാറുകളാണ്​ സജ്​വി ധൊലാക്കിയ ജീവനക്കാർക്ക്​ സമ്മാനിച്ചത്​. എന്നാൽ, ഇക്കുറി കമ്പനിയുടെ മൂന്ന്​ ജീവനക്കാർക്ക്​ ബെൻസ്​ കാറുകളാണ്​ സമ്മാനമായി നൽകിയത്​.

കമ്പനിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂന്ന്​ ജീവനക്കാർക്കാണ്​ ധൊലാക്കിയ മെഴ്​സിഡെസ്​ ബെൻസ്​ എസ്​.യു.വി സമ്മാനമായി നൽകിയത്​. ധൊക്കാലിയ ജീവനക്കാർക്ക്​ നൽകിയ ബെൻസി​​െൻറ ജി.എൽ.എസ്​ 350 ഡി പതിപ്പിന്​​ ഒരു ​േകാടിയാണ്​ വില.

ബെൻസി​​െൻറ എസ്​ ക്ലാസിനോട്​ കിടപിടിക്കുന്ന മോഡലാണ്​ ജി.എൽ.എസ്​ എസ്​.യു.വി. 3 ലിറ്റർ വി 6 ഡീസൽ എൻജിനാണ്​ മോഡലി​​െൻറ ഹൃദയം. 258 ബി.എച്ച്​.പി കരുത്തുള്ള എൻജിനി​​െൻറ ടോർക്ക്​ 620 എൻ.എം ആണ്​. 7 സ്​പീഡ്  ഒാ​േട്ടാമാറ്റിക്​​ ട്രാൻസ്​മിഷനാണ്​ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Loading...
COMMENTS