Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right125ൻെറ നിറവിൽ സ്​കോഡ

125ൻെറ നിറവിൽ സ്​കോഡ

text_fields
bookmark_border
skoda-1
cancel
camera_alt??????????? ??????? ???

ആദ്യകാല വാഹനനിർമാതാക്കളിലൊന്നായ സ്​കോഡ 125 വർഷം പിന്നിടുന്നു. 1895ലാണ്​ സ്​കോഡെയന്ന ചെക്ക്​ റിപബ്ലിക്​ കമ്പന ിയുടെ ജനനം. വാക്ലാവ്​ ലോറിൻ, ​െക്ലമൻറ്​ എന്നിവർ ചേർന്നാണ്​ കമ്പനി തുടങ്ങുന്നത്​. ആദ്യകാലത്ത്​ സൈക്കിളുകളാണ് ​ ഇവർ നിർമിച്ചത്​. സ്ലാവിയ എന്നായിരുന്നു ആദ്യ സൈക്കിളിൻെറ പേര്​.

നാല്​ വർഷങ്ങൾക്കുശേഷം ഇവർ മോ​​ട്ടോർ സൈ ക്കിളിലേക്ക്​ ചുവടുമാറ്റി. 1900ലാണ്​ സ്​കോഡയിൽനിന്ന്​ ആദ്യം കാർ പുറത്തിറങ്ങുന്നത്​. വോയിച്ചറേറ്റ്​ എന്ന കാർ വൻജനപ്രതീയാണ്​ നേടിക്കൊടുത്തത്​. പിന്നീടങ്ങോട്​ ഒരുപാട്​ കാറുകൾ യൂറോപ്യൻ നിരത്തിൽ ചീറിപ്പാഞ്ഞു. 1930കൾക്കുശേഷം സ്​കോഡ വിപണി പിടിക്കാനാവാതെ ഉലഞ്ഞെങ്കിലും നൂറ്റാണ്ടിൻെറ രണ്ടാം പകുതിയിൽ സ്​ഥിതി മാറി. 1950ലാണ്​ സ്​കോഡ 440 എന്ന മോഡൽ ഇറക്കിയത്​. ഈ വാഹനമാണ്​ 1959ലാണ്​ ഒക്​ടാവിയ ആയി മാറിയത്​. ഈ വാഹനത്തിൻെറ ചിറകിലേറി പിന്നെ സ്​കോഡയുടെ കുതിപ്പായിരുന്നു.

octavia

1990ൽ സ്​കോഡയെ ജർമൻ നിർമാതാക്കളായ ഫോക്​സ്​വാഗൺ ഏറ്റെടുത്തതോടെ വീണ്ടും പച്ചപിടിച്ചു. സൂപർബ്​, ഒക്​ടാവിയ, ഫാബിയ തുടങ്ങിയ മോഡലുകളായിരുന്നു അന്ന്​ സ്​കോഡക്ക്​ ഉണ്ടായിരുന്നത്​. പിന്നീട്​​ കോഡിയാക്​ പോലുള്ള എസ്​.യു.വികളും നിരത്തിലിറക്കി.

2001ലാണ്​ സ്​കോഡ ഇന്ത്യയിലെത്തുന്നത്​. മഹാരാഷ്​ട്രയിലെ ഔറംഗാബാദിലാണ്​ കാറ​ുകൾ നിർമിക്കുന്നത്​. തങ്ങളുടെ തുറപ്പുചീട്ടായ ഒക്​ടോവിയ തന്നെയാണ്​ ആദ്യം ഇന്ത്യയിൽ ഇറങ്ങിയത്​. ഇന്ന്​ സൂപർബ്​, ഒക്​ടാവിയ, റാപിഡ്​, കോഡിയാക്​, മോൻഡോ കാർലോ, കരോക്​ തുടങ്ങിയ മോഡലുകൾ​ ഇന്ത്യയിൽ ലഭ്യമാണ്​​. 125ാം വാർഷിക ഉപഹാരമായി എനിയാക്​ പോലുള്ള ഇലക്​ട്രിക്​ വാഹനങ്ങളും സ്​കോഡയുടെ ആവനായിൽനിന്ന്​ ഉടൻ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skodaautomobileOctavia
News Summary - skoda reached 125 years
Next Story