Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാ​ർ വി​ൽ​പ​ന​ക്ക്​...

കാ​ർ വി​ൽ​പ​ന​ക്ക്​ നി​യ​ന്ത്ര​ണം  ക​ടു​പ്പി​ച്ച്​ സിം​ഗ​പ്പൂ​ർ

text_fields
bookmark_border
കാ​ർ വി​ൽ​പ​ന​ക്ക്​ നി​യ​ന്ത്ര​ണം  ക​ടു​പ്പി​ച്ച്​ സിം​ഗ​പ്പൂ​ർ
cancel
camera_alt???????????? ?????????? ??????
സിം​ഗ​പ്പൂ​ർ: അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സിം​ഗ​പ്പൂ​രി​ൽ കാ​ർ വി​ൽ​പ​ന​ക്ക്​ സ​മ്പൂ​ർ​ണ നി​രോ​ധ​നം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. 2018ൽ ​രാ​ജ്യ​ത്ത്​ പു​തു​താ​യി ഒ​രു കാ​റും മോ​േ​ട്ടാ​ൾ സൈ​ക്കി​ളും പോ​ലും വി​ൽ​ക്ക​രു​തെ​ന്നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.  അ​തേ​സ​മ​യം, ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

രാ​ജ്യ​ത്ത്​ നി​ല​വി​ൽ​ത​ന്നെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഏ​റെ നി​യ​ന്ത്ര​ണ​മു​ണ്ട്. അ​സാ​ധാ​ര​ണ​മാം വി​ധം കാ​റു​ക​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ച്ചും ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ൻ​സ്​ സ​ങ്കീ​ർ​ണ​മാ​ക്കി​യു​മാ​ണ്​ സ​മ്പ​ന്ന​മെ​ങ്കി​ലും ചെ​റു​താ​യ രാ​ജ്യ​ത്തെ വാ​ഹ​ന​പ്പെ​രു​പ്പ​ത്തെ സ​ർ​ക്കാ​ർ നേ​രി​ടു​ന്ന​ത്. ടൊ​യോ​ട്ട കൊ​റോ​ള പോ​ലു​ള്ള ജ​ന​കീ​യ​മാ​യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​ര​ക്കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ​യാ​ണ്​ സിം​ഗ​പ്പൂ​രി​ൽ ചെ​ല​വ്. അ​മേ​രി​ക്ക​യി​ൽ പോ​ലും ഇ​തി​​െൻറ നാ​ലി​ലൊ​ന്ന്​ മാ​ത്ര​മാ​ണ്​ ​ചെ​ല​വ്.

രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ 0.25 ശ​ത​മാ​നം പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്​ ഒ​രു വ​ർ​ഷം നി​ര​ത്തി​ലി​റ​ങ്ങാ​നാ​വു​ക. ഇ​താ​ണ്​ ഇ​പ്പോ​ൾ പൂ​ജ്യം ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ശ​ന​മാ​യ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം മ​റ്റ്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സിം​ഗ​പ്പൂ​രി​ൽ ട്രാ​ഫി​ക്​​ കു​രു​ക്കു​ക​ൾ കു​റ​വാ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporeworld newsmalayalam newscars
News Summary - Singapore slaps limit on the number of cars on its roads -World news
Next Story