Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകിങ്​ ഖാൻ ക്രേറ്റയുടെ...

കിങ്​ ഖാൻ ക്രേറ്റയുടെ ആദ്യ ഉടമ

text_fields
bookmark_border
creta-and-shahrukh-khan
cancel
camera_alt????? ??????? ??????? ????? ??????????

ഹ്യുണ്ടായി ക്രേറ്റയുടെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കിയിരിക്കുകയാണ്​ ബോളിവുഡ്​ സൂപ്പർസ്​റ്റാർ ഷാറൂഖ്​ ഖാ ൻ. 1998ലാണ്​ ഹ്യുണ്ടായി ഇന്ത്യയിലെത്തുന്നത്​. അന്ന്​ മുതലെ ഷാറൂഖ്​ കമ്പനിയുടെ ബ്രാൻഡ്​ അംബാസഡറാണ്​. അതുകൊണ്ട്​ തന്നെ പുതിയ വാഹനം ഇറങ്ങിയപ്പോഴും ആദ്യം​ സ്വന്തമാക്കണമെന്ന ആഗ്രഹം കിങ്​ ഖാൻ പ്രകടിപ്പിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓ​ട്ടോ എക്​സ്​പോയിൽ ഷാറൂഖ്​ തന്നെയായിരുന്നു ഈ വാഹനം അനാവരണം ചെയ്​തത്​. കറുപ്പ്​ നിറത്തിലെ ഏറ്റവും ഉയർന്ന മോഡലായ​ ​ടർബോ പെട്രോൾ മോഡലാണ്​ അദ്ദേഹം സ്വന്തമാക്കിയത്​.

ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ്​ പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്​. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന്​ വ്യത്യസ്​ത ഹൃദയങ്ങളുമായാണ്​ 2020 മോഡലിൻെറ വരവ്​​. 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ്​ ഷോറും വില. ആദ്യ തലമുറയിൽനിന്ന്​ ഏറെ വ്യത്യസ്​തമായ ഡിസൈനിങ്ങിലാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. വെന്യുവിലേതിന്​ സമാനമായ ഗ്രില്ല്​ ക്രേറ്റയിലും ഇടംപിടിച്ചു​. മൂന്ന്​ എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്​ലാമ്പും ഡേടൈം റണ്ണിംഗ്​ ലാമ്പുമെല്ലാം മിഴിവേകുന്നു.

പിന്നിലും കാര്യമായ മാറ്റങ്ങളാണ്​ സംവഭിച്ചത്​. സ്​പ്ലിറ്റ്​ ടെയിൽ ലാംബും നീളത്തിൽപോകുന്ന ബ്രേക്ക്​ ലൈറ്റുമെല്ലാം ഏറെ വ്യത്യസ്​തമാണ്​. പതിവുപോലെ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്​. ആറ്​ എയർ ബാഗുകളാണ്​ വാഹനത്തിലുള്ളത്​. ഇലക്​ട്രിക്​ സ്​റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്​റ്റ്​ കൺട്രോൾ, കവർച്ചയിൽനിന്ന്​ സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇൻറീരിയറിലും ഒരുപാട്​ മാറ്റങ്ങൾ​ കൊണ്ടുവന്നു​. മുൻനിരയിലെ ​വ​​​െൻറിലേറ്റഡ്​ സീറ്റുകൾ, ഓ​ട്ടോമാറ്റിക്​ എ.സി, ബോസിൻെറ സൗണ്ട്​ സിസ്റ്റം, വയർലെസ്​ റീചാർജിങ്​, പിന്നിലെ യു.എസ്​.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്​. വോയിസ്​ എനാബിൾഡ്​ പനോരമിക്​ സൺറൂഫാണ്​ മറ്റൊരു പ്രത്യേകത.

ഇ​ക്കോ, കംഫർട്ട്​, സ്​പോർട്ട്​ എന്നീ മൂന്ന്​ മോഡുകളിൽ ക്രേറ്റ ഓടിച്ചുപോകാം. 6 സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ഇൻറലിജൻറ്​ വാരിയബിൾ ട്രാൻസ്​മിഷൻ, 7 സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസിമിഷൻ, 6 സ്​പീഡ്​ മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്​. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ്​ പവറും 25.5 കെ.ജി.എം ടോർക്വും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ്​ പവറും 24.7 കെ.ജി.എം ടോർക്കുമാണ്​ 1.4 ലിറ്റർ ടർബോ ​പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന്​ പരമാവധി 115 പി.എസ്​ പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന്​ കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓ​​ട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ്​ ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓ​ട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ്​ പ്രതീക്ഷിക്കുന്ന മൈലേജ്​. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്​. ഇതിൽനിന്ന്​​ 16.8 കിലോമീറ്റർ മൈലേജ്​ വരെ പ്രതീക്ഷിക്കാം. മാർച്ച്​ രണ്ടിന് ബുക്കിങ്​​ ആരംഭിച്ചിരുന്നു​. വാഹനത്തിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നതെന്ന്​ കമ്പനി അധികൃതർ അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanautomobilehyundai creta
News Summary - sharukh is the first owner of new hyundai creta
Next Story