വിൽപന ഇടിവിൽ നിന്ന് കരകയറാതെ മാരുതി
text_fieldsന്യൂഡൽഹി: മാന്ദ്യത്തിൽനിന്ന് കരകയറാൻ പ്രയാസപ്പെടുന്ന വാഹന വിൽപന മേഖലക്ക് ഇ രുട്ടടിയായി കോവിഡ് വൈറസ് ബാധ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസൂക്കി 2019-20 വർഷം നേരിട്ടത് 16.1 ശതമാനത്തിെൻറ വിൽപന ഇടിവ്. 2018-19 വർഷം 18,62,449 യൂനിറ്റ് വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 15,63,297 യൂനിറ്റാണ് വിറ്റു പോയത്. മൊത്തം വിൽപന 47 ശതമാനം കുറഞ്ഞിട്ടുണ്ട്.
ആഭ്യന്തര വിപണിയിലെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയതായി മാരുതി വ്യക്തമാക്കി. ആൾട്ടോ, വാഗൺ ആർ ഉൾപ്പെടുന്ന ചെറുകാറുകളുടെ വിൽപന മാർച്ചിൽ അഞ്ചു ശതമാനമാണ് കുറഞ്ഞത്.
കോംപാക്ട് സെഗ്മെൻറായ സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയുടെ വിൽപനയിൽ 50.9 ശതമാനവും എസ്.യു.വി പതിപ്പുകളായ വിതാര ബ്രസ, എസ് ക്ലോസ്, എർട്ടിഗ എന്നിവയുടെ വിൽപന 53.4 ശതമാനവും കുറഞ്ഞു. മിഡ് സൈസ്ഡ് സെഡാൻ മോഡലായ സിയാസ് കഴിഞ്ഞ വർഷം 3,672 യൂനിറ്റ് വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 1,863 യൂനിറ്റ് മാത്രമാണ് വിറ്റു പോയത്.
