ബ്രേക്ക്​ സംവിധാനത്തിൽ തകരാർ; റോയൽ എൻഫീൽഡ്​ 7000 ബൈക്കുകൾ തിരികെ വിളിച്ചു

21:13 PM
07/05/2019
royal-enfield

ന്യൂഡൽഹി: ബ്രേക്കിങ്​ സംവിധാനത്തിൽ തകരാർ ​ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ റോയൽ എൻഫീൽഡ്​ 7000 ബൈക്കുകൾ തിരികെ വിളിച്ചു. ​ബുള്ളറ്റ്​, ബുള്ളറ്റ്​ ഇലക്​ട്രാ മോഡലുകളാണ്​ തിരി​ച്ചുവിളിച്ചത്​.

ഈ വർഷം മാർച്ച്​ 20നും ഏപ്രിൽ 30നും ഇടയിൽ നിർമിച്ചിട്ടുള്ള ബൈക്കുകളുടെ​ ബ്രേക്ക്​ കാലിപർ ബോൾട്ടുകൾക്കാണ്​ തകരാർ സംഭവിച്ചിട്ടുള്ളതെന്ന്​ കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ബൈക്കുകൾ വാങ്ങിയവർക്ക്​ സർവിസിനായി ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

Loading...
COMMENTS