പറക്കും ടാക്സിയുമായി റോൾസ് റോയ്സ്
text_fieldsബ്രിട്ടീഷ് എൻജിൻ നിർമാതാക്കളായ റോൾസ് റോയ്സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം നിർമിക്കുന്നു. ലംബമായി പറന്നുയരാൻ ലാൻഡ് ചെയ്യാനും കഴിയുന്ന പറക്കും ടാക്സിയാണ് റോൾസ് റോയ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പറക്കും ടാക്സി പുറത്തിറക്കാമെന്നാണ് റോൾസ് റോയ്സിെൻറ പ്രതീക്ഷ.
എവ്ടോൾ എന്നയായിരിക്കും റോൾ റോയ്സിെൻറ പറക്കും ടാക്സിയുടെ പേര് ഇംഗ്ലണ്ടിലെ ഫറൻബോറോവിൽ നടന്ന എയർഷോയിൽ പറക്കും ടാക്സിയുടെ പ്രോട്രോ ടൈപ്പ് കമ്പനി അവതരിപ്പിച്ചു. നാല് മുതൽ അഞ്ച് വരെ പേർക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് റോൾസ് റോയിസിെൻറ പറക്കും ടാക്സി. 805 കിലോ മീറ്റർ വരെ ഒറ്റതവണ പറക്കാൻ വാഹനത്തിനാകും. മണിക്കൂറിൽ 200 കിലോ മീറ്ററാണ് പരമാവധി വേഗത.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പറക്കും ടാക്സി എത്തും. രണ്ട് വർഷത്തിനുള്ളിൽ മോഡലിെൻറ ഡെമോൺസ്ട്രേഷൻ നടത്തുമെന്നും കമ്പനിയുടെ ഇലക്ട്രിക് വിഭാഗം തലവൻ റോബ് വാട്സ്ൺ പറഞ്ഞു.
