Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹനാപകടം: വില്ലൻ-...

വാഹനാപകടം: വില്ലൻ- ഉറക്കം, അശ്രദ്ധ

text_fields
bookmark_border
car
cancel

വയലിനിസ്​റ്റും സംഗീത സംവിധായകനുമായ ബാലഭാസ്​കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തി​​െൻറ പശ്​ചാത്തലത്തിൽ േകരളത്തിലെ റോഡപകടങ്ങളിലേക്കും പരിഹാരങ്ങളിലേക്കും ഒരു എത്തിനോട്ടം

എറണാകുളത്ത്​ ഒരു വർഷം പൊലിയുന്നത്​ 475 ഒാളം ജീവൻ
കൊച്ചി: ഓരോ വർഷവും എറണാകുളം ജില്ലയിൽ ശരാശരി നാനൂറ്റി എഴുപത്തഞ്ചോളം പേർ റോഡപകടങ്ങളിൽ മരിക്കുകയും 5883 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. രാത്രി ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കമാണെന്നാണ്​ പൊലീസ് പറയുന്നത്​. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 1501 അപകടത്തിലായി 81 പേർ മരിച്ചു, 1420 പേർക്ക് പരിക്കേറ്റു. റൂറൽ പരിധിയിൽ ആഗസ്​റ്റുവരെ 2327 അപകടത്തിലായി 199 പേർ മരിക്കുകയും 2459 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. വാഹനം ഓടിക്കുന്നയാൾ ഉറങ്ങിപ്പോകുന്നതുമൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ രാത്രികളിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ഏറ്റവുമധികം ഫ്ലൈറ്റുകൾ വരുന്നതും പോകുന്നതും പുലർച്ച ഒന്നിനും രാവിലെ 10നും ഇടയിലാണ്​. അങ്കമാലി-ആലുവ റോഡിൽ 10 വർഷത്തിനിടെ ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് നൂറോളം ജീവനുകളാണ്.

  • 2017ൽ സ്വകാര്യ ബസുകൾ വരുത്തിയത്​ 2971 റോഡപകടങ്ങൾ
  • കെ.എസ്​.ആർ.ടി.സി ബസുകൾ 1252

കരുണാകരനെ തളർത്തിയ കാറപകടം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകര​െന​ ശാരീരികമായും രാഷ്​ട്രീയമായും തളർത്തിയത്​ ഒരു കാറപകടമായിരുന്നു. വേഗത്തി​​െൻറ കാര്യത്തിൽ ഒത്തുതീർപ്പില്ലായിരുന്ന കരുണാകരൻ​ 1992 ജൂലൈ മൂന്നിനാണ്​​ അപകടത്തിൽപെട്ടത്. ആലുവയിൽനിന്ന്​ തിരുവനന്തപുരത്തേക്ക് സഞ്ചരിക്കു​േമ്പാൾ കഴക്കൂട്ടത്തിന്​ സമീപം പള്ളിപ്പുറത്തു​െവച്ചായിരുന്നു കരുണാകരൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ തലകീഴായി മറി​ഞ്ഞത്​. ഇൗ സ്​ഥലത്തിനടുത്താണ്​ ഇപ്പോൾ പ്രശസ്​ത വയലിനിസ്​റ്റ്​ ബാലഭാസ്​കറിനും കുടുംബത്തിനും അപകടം സംഭവിച്ചത്​.

ഇന്ന്​ തേജസ്വിനി; അന്ന്​ സുരേഷ്​ ഗോപിയുടെ മകൾ ലക്ഷ്​മി..
തിരുവനന്തപുരം: ബാലഭാസ്​കറി​​െൻറ മകൾ തേജസ്വിനി ബാലയെപോലെ പിച്ച​െവച്ച്​ തുടങ്ങിയപ്പോൾ വാഹനാപകടത്തി​​െൻറ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്ന നടനും എം.പിയുമായ സുരേഷ്​ഗോപിയുടെ മകൾ ലക്ഷ്​മിയെയും. ബാലഭാസ്​കറിനും കുടുംബത്തിനും അപകടം സംഭവിച്ച സ്​ഥലത്തുനിന്ന്​ ഏതാനും കിലോമീറ്റർ അകലെയായിരുന്നു 26 വർഷം​ മുമ്പ്​ ലക്ഷ്​മിയുടെ ജീവൻ അപഹരിച്ച കാറപകടമുണ്ടായത്​. 1992 ജൂൺ ആറിനായിരുന്നു ആ ദുരന്തം. കല്യാണചടങ്ങിൽ സംബന്ധിച്ച്​ മടങ്ങവെയായിരുന്നു അപകടം. മകളെയും ഭാര്യ രാധികയെയും സഹോദരൻ സനിലിനൊപ്പം തിരുവനന്തപുരത്തേക്ക്​ കാറിൽ അയച്ചശേഷം സുരേഷ് ​ഗോപി ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക്​ പോയി. ഇവർ സഞ്ചരിച്ച മാരുതി കാർ തോന്നയ്ക്കലിന്​ സമീപം അംബാസഡർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 1992 ഡിസംബർ അഞ്ചിന്​ ചേർത്തലയിലുണ്ടായ വാഹനാപകടത്തിലാണ്​ നടി മോനിഷ മരിച്ചത്​. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നായിരുന്നു അപകടം.

Bu

പ്രതിദിനം 109 വാഹന അപകടങ്ങൾ
ഡ്രൈവര്‍മാരു​േടതല്ലാത്ത കാരണങ്ങളിൽ ഇതരവാഹനങ്ങൾ, കാൽനടയാത്ര, വാഹനത്തി​​െൻറ തകരാറ്​ തുടങ്ങിയവയാണ്​ അപകടം വരുത്തുന്നത്​.
കണ്ണൂർ: റോഡിൽ ജീവൻ പൊലിയുന്നതിൽ ഏറെയും ഡ്രൈവർമാരുടെ ​അശ്രദ്ധമൂലമെന്ന്​ സ്ഥിതിവിവരക്കണക്ക്​. 2017ൽ കേരളത്തിൽ രജിസ്​റ്റർ ചെയ്​ത 38,470 റോഡപകടങ്ങളിൽ 1110 എണ്ണം ഒഴികെ ഡ്രൈവർമാരുടെ അശ്രദ്ധകാരണം ഉണ്ടായതാണ്​. 4131 മരണത്തിൽ 3567 കേസുകളും ​ഡ്രൈവർമാർക്കെതിരാണ്​. 2017ൽ പ്രതിദിനം 106 റോഡപകടങ്ങൾ സംഭവിച്ചിരുന്നത്​ ഇൗവർഷം ഇതു​വരെയുള്ള കണക്കനുസരിച്ച്​ 109ലെത്തി.

​ഡ്രൈവര്‍മാരു​േടതല്ലാത്ത കാരണങ്ങളിൽ ഇതരവാഹനങ്ങൾ, കാൽനടയാത്ര, വാഹനത്തി​​െൻറ തകരാറ്​, റോഡി​​െൻറ പിഴവ്​ എന്നിങ്ങനെയാണുള്ളത്​. ബോധവത്​കരണം ഏറെ കിട്ടുന്ന കെ.എസ്​.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാരും അപകടമുണ്ടാക്കുന്നതിൽ പിറകിലല്ല. 2017ൽ സ്വകാര്യ ബസുകൾ 2971 റോഡപകടങ്ങളാണ്​ വരുത്തിയതെങ്കിൽ കെ.എസ്​.ആർ.ടി.സി ബസുകൾ 1252 അപകടങ്ങളുണ്ടാക്കി. അപകടങ്ങളിൽ 60 ശതമാനത്തിലേറെ ഉച്ചക്ക്​ രണ്ടിനും രാത്രി ഒമ്പതിനുമിടയിലാണ്​ ഉണ്ടാകുന്നത്​. പകൽ ഉണ്ടാവുന്നതി​​െൻറ 10​ ശതമാനമാണ്​ രാത്രി അപകടം. വാഹനപ്പെരുപ്പം ഏറെയില്ലാത്ത രാത്രിയിൽ അപകടങ്ങൾക്ക്​ മുഖ്യകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണെന്ന്​ ട്രാൻസ്​പോർട്ട്​ അധികൃതർ പറയുന്നു.

വാഹനങ്ങളുടെ അമിതവേഗം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്​ ദേശീയ പാതയിലാണ്​. 2017ൽ ചെറുകിട ​റോഡുകളിൽ 22,434 അപകടങ്ങളിലായി 1985 പേർ മരിച്ചപ്പോൾ ദേശീയപാതയിൽ 8993 അപകടങ്ങളിൽ മാത്രം 1309 ജീവൻ പൊലിഞ്ഞു. സംസ്ഥാനപാതയിൽ 7043 അപകടങ്ങളിലായി മരിച്ചത്​ 837 പേർ. 2018 ജൂൺ 30വരെയുള്ള ആറു​ മാസത്തിനകം സംസ്ഥാനത്ത്​ 20,700 അപകടങ്ങളിലായി 2249 പേരുടെ ജീവനാണ്​ നിരത്തിൽ പൊലിഞ്ഞത്​. 2015-16 വർഷങ്ങളെക്കാൾ കഴിഞ്ഞവർഷം അപകടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രാഫ്​ ഉയരുമെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

തൃശൂർ മറക്കില്ല; ആ തിരുവോണ നാൾ...
തൃശൂർ: തൃശൂരിന് മറക്കാനാവില്ല 1995ലെ തിരുവോണ നാളിലെ ആ ദുരന്ത വാർത്ത. കഴിമ്പ്രം വിജയനെന്ന നാടക പ്രതിഭ വാഹനാപകടത്തിൽ യവനികക്ക്​ പിന്നിലേക്ക്​ മറഞ്ഞ ദിവസമാണന്ന്​. നാടകകൃത്ത്, സംവിധായകൻ, നടൻ, നിർമാതാവ് അങ്ങനെ നാടകത്തിൽ കൈവെക്കാത്ത മേഖലകൾ ഒന്നുമില്ല.

1995ലെ തിരുവോണ നാൾ. വടകര വന്ദനയ്ക്കുവേണ്ടി വിജയൻ സംവിധാനംചെയ്ത നാടകത്തിലെ പ്രധാനവേഷം ചെയ്തിരുന്ന ഒരു നടന് വരാൻ പറ്റാത്തതുകൊണ്ട് ആ വേഷം സ്വയം ചെയ്യാനായി തിരുവനന്തപുരത്തേക്കുള്ള യാത്ര. വീട്ടിൽനിന്ന് ഭക്ഷണംകഴിച്ച് അരങ്ങിലേക്ക് ധൃതിപിടിച്ച യാത്രയ്ക്കിടയിൽ നാടകവണ്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു കഴിമ്പ്രം വിജയ​​െൻറ മരണം. വിജയനൊപ്പം എട്ട് പേരും മരിച്ചു.

ചാല: നടുക്കുന്ന ഒാർമ
കണ്ണൂർ: ഇരുപത്​ പേരുടെ ജീവനെടുത്ത 2012 ആഗസ്​റ്റ്​ 27ലെ ചാല ടാങ്കർ ലോറി അപകടം രാത്രിയാത്രയുടെ നടുക്കുന്ന സ്​മരണയാണ്​. പ്രശസ്​ത മാപ്പിളപ്പാട്ട്​ ഗായകൻ കണ്ണൂർ സലീമും സുന്നി നേതാവ്​ അബ്​ദുൽറഉൗഫ്​ മുസ്​ലിയാരും രാത്രികാലയാത്രക്കിടെയാണ്​ മരിച്ചത്​. ​2015ൽ തമിഴ്​നാട്ടിൽ വിവാഹത്തിന്​ പോയവർ തിരിച്ചുവരു​േമ്പാൾ മലപ്പുറം ​െഎക്കരപ്പടിയിൽ പുലർച്ചയുണ്ടായ അപകടത്തിൽ ​അഞ്ചുപേരാണ്​ മരിച്ചത്​. പാചകവാതക ടാങ്കർ ചാലയിലെ ഡിവൈഡറിൽ പാഞ്ഞുകയറിയത്​ ഡ്രൈവർ ഉറങ്ങിയപ്പോഴാണ്​. റിഫ്ലക്​ടറില്ലാത്ത ഡിവൈഡറും അന്തകനായി.

2018 ജൂലൈ 31ന്​ കണ്ണൂര്‍ താണക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല മുശാവറ അംഗം തിരുവട്ടൂര്‍ സ്വദേശി സി.പി. അബ്​ദുൽറഉൗഫ് മുസ്‌ലിയാരുടെ ജീവൻ കവർന്നത്​ ഡിവൈഡറാണ്​. അശാസ്​ത്രീയമായ ഡിവൈഡർ നിർമാണം കണ്ണൂർ നഗരത്തിലും പരിസരത്തും അപകടം നിത്യസംഭവമാക്കിയതി​​െൻറ തുടർച്ചയാണ്​ ഇദ്ദേഹത്തി​​െൻറ ദാരുണമരണം.

2009 ഡി​സം​ബ​ർ 31ന് ​പു​ല​ർ​ച്ച പാ​ച​ക​വാ​ത​ക ടാ​ങ്ക​റും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ വാ​ത​കം ചോ​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്തം ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​ർ ഇ​ന്നും ഞെ​ട്ട​ലോ​ടെ​യാ​ണ്​ ഒാ​ർ​ക്കു​ന്ന​ത്. 12 പേ​രെ​യാ​ണ്​ അ​ന്ന്​ മ​ര​ണം ക​വ​ർ​ന്ന​ത്. തിരു​വ​ന​ന്ത​പു​​ര​ത്തേ​ക്ക്​ വ​ന്ന സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സ്​ ബ​സും ച​ര​ക്കു​ലോ​റി​യും ദേ​ശീ​യ​പാ​ത​യി​ൽ ഇ​ത്തി​ക്ക​ര​യി​ൽ കൂ​ട്ടി​യി​ടി​ച്ച്​ ഇ​രു വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച​ത്​ അ​ടു​ത്തി​ടെ​യാ​ണ്.

list
ഉറങ്ങര​ുതേ...
ഉറക്കം വരുന്നു എന്ന് തോന്നിയാൽ‍ ഡ്രൈവിങ്​ നിർത്തിവെക്കണം
തിരുവനന്തപുരം: ‘വാഹനം ഒാടിക്കു​േമ്പാൾ ഉറങ്ങരുതേ’യെന്ന സന്ദേശവുമായി പൊലീസും. ​ശ്രദ്ധയും കൂടുതൽ‍ വിശ്രമവും വേണ്ട ജോലിയാണ്​ ഡ്രൈവറുടേത്​. ഒൗ​േദ്യാഗിക ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ ബോധവത്​കരണം. രാത്രി ഡ്രൈവിങ്​ അപകടത്തിന് കാരണമാകു​െന്നന്ന്​ പൊലീസ്​ വ്യക്​തമാക്കുന്നു. എത്ര മികച്ച ഡ്രൈവർ ‍ആണെങ്കിലും ഉറക്കം ഒഴിവാക്കാൻ പ്രയാസമാണ്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ‍ ഡ്രൈവിങ്​ നിർത്തിവെക്കണം.
കഴിയുമെങ്കില്‍ രാത്രി വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കണം. ഏഴോ എട്ടോ മണിക്കൂർ‍ ഉറങ്ങിയശേഷം മതി ദൂരയാത്ര. കഴിയുമെങ്കിൽ‍ ഡ്രൈവിങ്​ വശമുള്ള ഒരാളെകൂടി ഒപ്പം കൂട്ടുക.

ഉണർന്നിരിക്കാം എന്നെന്നേക്കുമായി ഉറങ്ങാതിരിക്കാൻ

ശ്ര​ദ്ധി​ക്കാം ഇ​വ​യെ​ല്ലാം...

  • ഡ്രൈ​വി​ങ്ങി​നി​ടെ ക​ണ്ണി​ന് ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ക, തു​ട​ർ​ച്ച​യാ​യി ക​ണ്ണ​ട​യു​ക, കോ​ട്ടു​വാ​യി​ടു​ക, ഡ്രൈ​വി​ങ്ങി​ൽ​നി​ന്ന് ശ്ര​ദ്ധ ന​ഷ്​​ട​പ്പെ​ടു​ക, ബാ​ല​ൻ​സി​ങ് ന​ഷ്​​ട​പ്പെ​ടു​ക ഈ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ഉ​റ​ക്ക​ത്തി​െൻറ​താ​ണ്.
  • ഉ​റ​ക്കം തോ​ന്നി​ത്തു​ട​ങ്ങി​യാ​ൽ ഉ​റ​ങ്ങു​ക​മാ​ത്ര​മാ​ണ് പോം​വ​ഴി.
  • ചു​രു​ങ്ങി​യ​ത് ഒ​രു മ​ണി​ക്കൂ​ർ വാ​ഹ​നം നി​ർ​ത്തി ഉ​റ​ങ്ങു​ക​യോ വി​ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ക.
  • ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കു പോ​വു​ന്ന​തി​നു​മു​മ്പ് ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക.
    • നീ​ണ്ട യാ​ത്ര​ക്കി​ടെ ഇ​ട​ക്ക് വാ​ഹ​നം നി​ർ​ത്തി വി​ശ്ര​മി​ക്കു​ക. പു​റ​ത്തി​റ​ങ്ങി ഒ​ന്ന് മൂ​രി നി​വ​രു​ക.
  • ത​ലേ​ദി​വ​സ​വും ദീ​ർ​ഘ ദൂ​ര ഡ്രൈ​വി​ങ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും വി​ശ്ര​മം എ​ടു​ക്ക​ണം.
  • രാ​ത്രി വ​ണ്ടി​യോ​ടി​ച്ച് ശീ​ല​മി​ല്ലാ​ത്ത​വ​ർ ഡ്രൈ​വി​ങ്ങി​നി​റ​ങ്ങു​മ്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​ണം.
  • പാ​ട്ടു​വെ​ക്കു​ന്ന​തും ഒ​പ്പ​മു​ള്ള​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തു​മൊക്കെ എ​ല്ലാ​വ​രി​ലും ഫ​ല​പ്ര​ദ​മാ​വ​ണ​മെ​ന്നി​ല്ല, ഈ ​മാ​ർ​ഗം അ​ധി​ക​നേ​രം ഉ​റ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യു​മി​ല്ല.
  • ചാ​യ/​കാ​പ്പി കു​ടി​ക്കു​ക, മു​ഖം ക​ഴു​കു​ക എ​ന്നി​വ​യും ഹ്ര​സ്വ നേ​ര​ത്തെ​ക്കു​ള്ള പ്ര​തി​വി​ധി മാ​ത്ര​മാ​ണ്. .
  • ഉ​റ​ക്കം തോ​ന്നി​ത്തു​ട​ങ്ങി​യാ​ൽ വേ​ഗം എ​ത്തി​ച്ചേ​രാ​നാ​യി വാ​ഹ​ന​ത്തി​െൻറ വേ​ഗം കൂ​ട്ടാൻ പാടില്ല.
  • രാ​ത്രി ഏ​റെ നേ​രം സു​ഗ​മ​മാ​യ റോ​ഡി​ലൂ​ടെ വ​ണ്ടി​യോ​ടി​ക്കു​മ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക് ആ​യി​പ്പോ​വു​ന്ന​തും ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ കു​റ​ക്കും.
  • വ​ണ്ടി​യോ​ടി​ക്കു​ന്ന​തി​നി​ടെ ഉ​റ​ങ്ങു​ന്ന​ത് പ​ല​പ്പോ​ഴും ക​ണ്ണു തു​റ​ന്നാ​യി​രി​ക്കും. എ​ന്നാ​ൽ, ത​ല​ച്ചോ​റി​െൻറ ജാ​ഗ്ര​ത പ​തി​യെ പ​തി​യെ മ​ന്ദ​ഗ​തി​യി​ലേ​ക്ക് നീ​ങ്ങും.

വി​വ​ര​ങ്ങ​ൾ​ക്ക് ക​ട​പ്പാ​ട്:
ഡോ. ​പി.​എം. മു​ഹ​മ്മ​ദ് ന​ജീ​ബ്
ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ,
കോ​ഴി​ക്കോ​ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentautomobilemalayalam news
News Summary - Road Accident - Hotwheels
Next Story