Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബജാജിന്​ കിടിലിൻ...

ബജാജിന്​ കിടിലിൻ മറുപടി നൽകി എൻഫീൽഡ്​ ആ​രാധകർ Video

text_fields
bookmark_border
ബജാജിന്​ കിടിലിൻ മറുപടി നൽകി എൻഫീൽഡ്​ ആ​രാധകർ Video
cancel

സാമൂഹിക മാധ്യമങ്ങളിൽ  ഇപ്പോൾ തരംഗമാവുന്നത്​ ഒരു പരസ്യമാണ്​. ഇന്ത്യയിലെ ബൈക്കുകളുടെ തമ്പുരാനായ റോയൽ എൻഫീൽഡിനെ ട്രോളിയ ബജാജ്​ ഡോമിനറി​​െൻറ പരസ്യം. എൻഫീൽഡ്​ യാത്രയെ പരിഹസിച്ച്​ ആനപ്പുറത്ത്​ പോകുന്ന റൈഡർമാരെയാണ്​ പരസ്യത്തിൽ ബജാജ്​ ചിത്രീകരിച്ചത്​.

ആനയെ പോറ്റുന്നത്​ നിർത്തു എന്നാണ്​ പരസ്യത്തിൽ പറയാതെ​ പറയുന്നത്​. എന്തായാലും റോയൽ എൻഫീൽഡ്​ ആരാധകർക്ക്​ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത്​. 

ആദ്യം കിടിലൻ ട്രോളുകളിലൂടെയാണ്​ റോയൽ എൻഫീൽഡ്​ ആരാധകർ ബജാജിന്​ മറുപടി നൽകിയത്​. എൻഫീൽഡി​​െൻറ​ പ്രതികാരമെന്ന പേരിൽ വീഡിയോ പുറത്തിറക്കിയാണ്​ ആരാധകർ വീണ്ടും ബജാജി​​െൻറ ഞെട്ടിക്കുന്നത്​. ​'റൈഡ്​ ​ലൈക്ക്​ എ കിങ്'​ എന്നാണ്​ ആരാധകർ എൻഫീൽഡ്​ യാത്രയെ വിശേഷിപ്പിക്കുന്നത്​. ​അല്ലെങ്കിലും വേഗത്തിൽ ഒാടുന്ന പട്ടിയേക്കാൾ കേമൻ ആന തന്നെയാണെന്നാണ്​ ആരാധകരുടെ പക്ഷം.

Show Full Article
TAGS:royal enfieldBajaj DominarDominar adEnfield loversautomobilemalayalam news
News Summary - Revenge By Royal enfield Lovers against Dominar-Hotwheels
Next Story