Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആരും കൊതിക്കും...

ആരും കൊതിക്കും ആർ.എക്​സ്​ 100

text_fields
bookmark_border
Restored-Yamaha
cancel

ഇന്ത്യൻ യുവത്വം നെഞ്ചേറ്റിയ ഇരുചക്രവാഹനങ്ങൾ നിരവധിയാണ്​. ബുള്ളറ്റിൽ തുടങ്ങി സ്​പ്ലെൻഡർ വരെ നീളും ഇൗ പട്ടിക. പക്ഷേ വിപണിയിൽ നിന്ന്​ പിൻവാങ്ങിയിട്ടും യുവാക്കൾ ​ഇത്രത്തോളം പ്രണയിച്ച മറ്റൊരു മോഡലുണ്ടാകില്ല. കാലമേറെ കഴിഞ്ഞിട്ടും സെക്കൻഹാൻഡ്​ വിപണിയിലുൾപ്പടെ താരമാണ്​ യമഹയുടെ ആർ.എക്​സ്​ 100.

ചെറിയ എൻജിൻ കരുത്തിലോടുന്ന ബൈക്കുകളുടെ സാധ്യത മനസിലാക്കി 90കളിലാണ്​ യമഹ ആർ.എക്​സ്​ 100 വിപണിയിലിറക്കുന്നത്​. ജപ്പാനിൽ നിന്ന്​ ഇറക്കുമതി ചെയ്​ത്​ അസംബിൾ ചെയ്യുകയായിരുന്നു ആർ.എക്​സ്​ 100. 98 സി.സി ടു സ്​ട്രോക്ക്​ സിംഗിൾ സിലിണ്ടർ എൻജിനാണ്​ ആർ.എക്​സ്​ 100ന്​ ഉണ്ടായിരുന്നത്​.

കുറച്ച്​ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്​ ആർ.എക്​സ്​ 100​​െൻറ പുതിയ  ചിത്രങ്ങൾ​. യമഹ ബൈക്കിനെ വീണ്ടും പുറത്തിറക്കുന്നു എന്ന രീതിയിലാണ്​ ചിത്രങ്ങൾ പ്രചരിക്കുന്നത്​. എന്നാൽ, പിന്നീട്​ തെലുങ്കാനയിലുള്ള ബൈക്ക്​ മോഡിഫിക്കേഷൻ സ്ഥാപനമാണ്​ ആർ.എക്​സ്​ 100നെ ന്യൂ ജെൻ ലുക്കിലേക്ക്​ മാറ്റിയതെന്ന്​ വ്യക്​തമായി. ആർ.എക്​സ്​ 100ൽ പുതിയ ഹെഡ്​ലൈറ്റും ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും സ്ഥാപനം കൂടിച്ചേർത്ത്​ ബൈക്കിനെ മാറ്റിയെടുക്കുകയായിരു. ഏകദേശം 55,000 രൂപ മുടക്കിയാണ്​ ആർ.എക്​സ്​ 100നെ മാറ്റിയെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsYamahaEX100
News Summary - This Restored Yamaha RX100 Is For The True Enthusiast Of The Icon Read more at: https://gaadiwaadi.com/this-restored-yamaha-rx100-is-for-the-true-enthusiast-of-the-icon-Hotwheels
Next Story