Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവില തുഛം ഗുണം മെച്ചം;...

വില തുഛം ഗുണം മെച്ചം; ക്വിഡ്​ ആരാധകർക്ക്​ സന്തോഷ വാർത്ത

text_fields
bookmark_border
വില തുഛം ഗുണം മെച്ചം; ക്വിഡ്​ ആരാധകർക്ക്​ സന്തോഷ വാർത്ത
cancel

വിലക്കുറവിൽ മെച്ചപ്പെട്ട ക്വിഡ്​ അവതരിപ്പിച്ചിരിക്കുകയാണ്​ റെനോ ഇന്ത്യ. അഞ്ച്​ വർഷംകൊണ്ട്​ മൂന്നര ലക്ഷം ക്വിഡുകൾ വിറ്റഴിഞ്ഞതി​​െൻറ സ​േന്താഷം പ്രകടിപ്പിക്കുകയാണ്​ ലക്ഷ്യം. ഇതിനായി ആർ. എക്​സ്​.എൽ എന്ന പേരിൽ പുതിയൊരു വേരിയൻറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ​ക്വിഡി​​െൻറ വിലയിൽ 2000 മുതൽ 7000രൂപവരെ റെനോ വർധിപ്പിച്ചിട്ടുണ്ട്​. 


എന്താണ്​ ആർ.എക്​സ്​.എൽ
ക്വിഡിന്​​ രണ്ട്​ എഞ്ചിൻ ഓപ്​ഷനുകളാണുള്ളത്​. 800 സി.സി യുടെ കരുത്ത്​ കുറഞ്ഞ എഞ്ചിനും 1000 സി.സിയുടെ കൂടുതൽ കരുത്തുള്ള ഒന്നും. 800 സി.സിയിൽ അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണുള്ളത്​. എന്നാൽ 1000 സി.സി എഞ്ചിനിൽ എ.എം.ടി ഗിയർബോക്​സുമുണ്ട്​. 1000 സി.സി വിഭാഗത്തിലേക്ക്​ ആർ.എക്​സ്​.എൽ എന്നൊരു വേരിയൻറുകൂടെ കൂട്ടിച്ചേർക്കുകയാണ്​ ഇപ്പോൾ റെനോ ചെയ്​തിരിക്കുന്നത്​. ഇതോടെ വിലക്കുറവിൽ കരുത്തുള്ള എഞ്ചിനും എ.എം.ടി ഗിയർബോക്​സും ഉപഭോക്​താവിന്​ ലഭ്യമാകും.

എന്നാൽ ടച്ച്​സ്​ക്രീൻ, റിവേഴ്​സ്​ കാമറപോലുള്ള സംവിധാനങ്ങൾ വാഹനത്തിലുണ്ടാവില്ല. സിംഗിൾ ഡിൻ ബ്ലൂടൂത്ത്​ ഓഡിയൊ സിസ്​റ്റം, സ്​പ്ലിറ്റ്​ ഹെഡ്​ലൈറ്റുകൾ, എൽ.ഇഡി ടെയിൽ ലൈറ്റ്​, റൂഫ്​ സ്​പോയിലർ, പവർ സ്​റ്റിയറിങ്ങ്​, റിമോട്ട്​ കൺട്രോൾ ലോക്കിങ്ങ്​ തുടങ്ങിയവ​ ആർ.എക്​സ്​.എല്ലിൽ ലഭിക്കും. ആർ.എക്​സ്​.എൽ മാനുവലിന്​ 4.16 ലക്ഷവും എ.എം.ടിക്ക്​ 4.48 ലക്ഷമാണ്​ വില. 


അതേസമയം ക്വിഡി​​െൻറ വിലയിൽ 2000 മുതൽ 7000രൂപയുടെ വർധന കമ്പനി വരുത്തിയിട്ടുണ്ട്​. ഈ വർഷത്തെ ക്വിഡി​​െൻറ രണ്ടാമത്തെ വിലവർധിപ്പിക്കലാണിത്​. 2020 ജനുവരിയിലും ക്വിഡ്​ വില വർധിപ്പിച്ചിരുന്നു. ബി.എസ്​ സിക്​സിലേക്ക്​ മാറുന്നതി​​െൻറ ഭാഗമായിട്ടായിരുന്നു അന്ന​െത്ത വിലവർധന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileKwid
News Summary - Renault Kwid gets a variant rejig and a price hike
Next Story