റെനോ ഇൗ കാറുകൾ പിൻവലിക്കുന്നു
text_fieldsരാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ സ്കാലയും, പൾസും വിപണിയിൽ നിന്ന് പിൻവലിക്കുന്നു. 2012 ജനുവരിയിലാണ് പൾസിനെ റെനോ പുറത്തിറക്കിയത് 2012 ആഗ്സ്റ്റിലായിരുന്നു സ്കാലയുടെ ഇന്ത്യൻ അരങ്ങേറ്റം. ഇരു മോഡലുകളുടെയും വിൽപനയിൽ കാര്യമായ കുറവുണ്ടായതോടെയാണ് പിൻവലിക്കാൻ റെനോ തീരുമാനിച്ചത്.
1.5 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ കെ.9 ഡീസൽ എൻജിനിലുമാണ് സ്കാല വിപണിയിൽ എത്തുന്നത്.1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് പൾസ് വിപണിയിലെത്തുന്നത്.വാഹന വ്യാപാരികളുടെ സംഘടനയായ സിയാമിെൻറ കണക്കനുസരിച്ച് സ്കാലയുടെ ഒരു കാർ പോലും വിൽക്കാൻ 2017 മാർച്ചിന് ശേഷം റെനോക്ക് സാധിച്ചിരുന്നില്ല. 2017 ഫെബ്രുവരിയിൽ സ്കാലയുടെ ഉൽപാദനം 775 യുണിറ്റിൽ നിന്ന് 325 യൂണിറ്റായി റെനോ കുറച്ചിരുന്നു.
2017 ജൂണിന് ശേഷം പൾസിെൻറ ഒരു യുണിറ്റ് പോലും റെനോ വിറ്റിരുന്നില്ല. 2017ലെ വിൽപനയിൽ കാര്യമായ കുറവും സംഭവിച്ചിരുന്നു. ഇയൊരു സാഹചര്യത്തിലാണ് കാറുകളെ വിപണിയിൽ നിന്ന് പിൻവലിക്കാൻ റെനോ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ക്വിഡ്, ഡസ്റ്റർ, ലോഡ്ജി എന്നീ മോഡലുകളുടെ ഉൽപാദനത്തിലും വിൽപനയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റെനോയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.