Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറേഞ്ച്​ റോവർ ഇവോക്​...

റേഞ്ച്​ റോവർ ഇവോക്​ കൺവെർട്ടബിൾ  ഇന്ത്യയിലെത്തുന്നു

text_fields
bookmark_border
Range-rower-evoke
cancel

റേഞ്ച്​ റോവറി​​െൻറ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കി​​െൻറ കൺവെർട്ടബിൾ മോഡൽ മാർച്ചിൽ രാജ്യത്ത്​ അവതരിപ്പിക്കുമെന്ന്​ റേഞ്ച്​ റോവർ അറിയിച്ചു. രണ്ട്​ ഡോറിൽ ചെറിയ ബൂ​ട്ടുമായാണ്​ കൺവെർട്ടബിൾ ഇവോക്​ എത്തുക. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്​.യു.വിയുമായിരിക്കും ഇവോക്​. 

​2016ലാണ്​ റേഞ്ച്​ റോവർ ഇവോക്​ കൺവെർട്ടബിളി​​െൻറ ചിത്രങ്ങൾ ആദ്യമായി പുറത്ത്​ വന്നത്​. പിന്നീട്​ ലാൻഡ്​ റോവർ ഇവോക്​ സീരിസിൽ നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. 2018 ഇവോക്​ കൺവെർട്ടബിളാവും മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട്​ വേരിയൻറുകളിലാവും ഇവോക്​ ഇന്ത്യൻ വിപണി കീഴടക്കാനെത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ  237 ബി.എച്ച്​.പി പവറും 340 എൻ.എം ടോർക്കും നൽകും. ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനിലാവും ഇവോകി​​െൻറ വരവ്​.

കറുപ്പ്​, ഒാറഞ്ച്​ നിറങ്ങളുടെ സമന്വയമാണ്​ ​റേഞ്ച്​ റോവർ ഇവോകിൽ കാണാൻ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറം നൽകിയിരിക്കുന്നു. ഇതിന്​ താഴെ ഒാറഞ്ച്​ നിറമാണ്​ കൊടുത്തിരിക്കുന്നത്​. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്​, ബംബർ, വീൽ ആർച്ച്​ എന്നിവക്കും കറുത്ത നിറമാണ്​ നൽകിയിരിക്കുന്നത്​. 


10 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം ഇൻറീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുർണ്ണമായും കറുത്ത നിറത്തിൽ തന്നെയാണ്​ ഇൻറീരിയറി​​െൻറ രൂപകൽപ്പന. 12 തരത്തിൽ ക്രമീകരിക്കാവുന്നതാണ്​ ഫ്രണ്ട്​ സീറ്റ്​​. റെയിൻ സെൻസറിങ്​ വൈപ്പറുകൾ, കീലെസ്സ്​ എൻട്രി, പാർക്ക്​ ചെയ്യാനുള്ള സഹായം എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsRANGE ROVEREvoqueConvertible
News Summary - Range Rover Evoque Convertible To Be Launched In India This Month-Hotwheels
Next Story