സൂപ്പർ കാറുകളിൽ ‘പറന്നത്’ ദുൽഖറും പ്രിഥ്വിയും? ഉത്തരം നൽകി മോേട്ടാർ വാഹന വകുപ്പ്
text_fieldsകുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയകളിൽ ഒരു വീഡിയൊ വൈറലായത്. രണ്ട് യുവാക്കൾ ബൈക്കിൽ പിൻതുടർന്നെടുത്ത വീഡിയോയിൽ വരിവച്ച് പോകുന്ന മൂന്ന് സൂപ്പർ കാറുകളാണ് ഉണ്ടായിരുന്നത്. കറുത്ത ലംബോർഗിനി, ചുവന്നതും സിൽവർ നിറത്തിലുള്ളതുമായ രണ്ട് പോർഷെകൾ എന്നിവയാണ് മത്സരിച്ച് ഒാടിച്ചുപോകുന്നത്.
കോട്ടയം എറണാകുളം റൂട്ടിലെ റോഡിലായിരുന്നു ഡ്രൈവിങ്ങ്. കാറുകളിൽ നടന്മാരായ പ്രിഥ്വിരാജും ദുൽഖർ സൽമാനും ആയിരുന്നെന്ന് പിൻതുടർന്നവർ പറയുന്നു. കാറുകൾ തിരിച്ചറിഞ്ഞ യുവാക്കൾ ഇവരെ കുറേദൂരം പിൻതുടർന്നിരുന്നു. ഡി.ജെയും നടനുമായ ശേഖർ മേനോനും ഇവരോടൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ മോേട്ടാർ വെഹിക്ൾ ഡിപ്പാർട്ട്മെൻറ് അന്വേണം നടത്തി.
വാഹനങ്ങൾ അമിത വേഗതയിലായിരുന്നോ എന്നാണ് പരിശോധിച്ചത്. ഇതിനായി മോേട്ടാർ വെഹിക്ൾ ഡിപ്പാർട്ട്മെൻറിലെ ഒാേട്ടാമേറ്റഡ് എൻഫോഴ്സ്മെൻറ് വിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. കോട്ടയം-കൊച്ചി റൂട്ടിലെ സ്പീഡ് ഡിറ്റക്ടിങ്ങ് കാമറകൾ പരിശോധിച്ച്ാണ് തെളിവെടുത്തത്. പ്രാഥമിക നിഗമനം അനുസരിച്ച് താരങ്ങൾ നിയലംഘനം നടത്തിയിട്ടില്ലെന്നാണ് സൂചന.
സൂപ്പർ കാറുകളുടെ അസാധാരണ ശബ്ദം കാരണം പിൻതുടർന്നവർ വേഗത കൂടുതലാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും സാധാരണ വാഹനങ്ങൾ പിന്നിടുന്ന സമയമെടുത്താണ് താരങ്ങളുടെ കാറുകൾ ക്യാമറകൾ മറികടന്നിരിക്കുന്നതെന്നും മോേട്ടാർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കാമറകളിലും നിയമലംഘനം കണ്ടെത്താനായിട്ടില്ല.
