Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹന ഇൻഷുറൻസിന്​ ഇനി...

വാഹന ഇൻഷുറൻസിന്​ ഇനി മുതൽ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
Pollution-Cerificate
cancel

ന്യൂഡൽഹി: പുകപരിശോധന സർട്ടിഫിക്കറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇനിമുതൽ  ഇൻഷുറൻസ്​ പുതുക്കി നൽകേണ്ടതില്ലെന്ന്​ സുപ്രീം കോടതി. ഇൻഷുറൻസ്​ നൽകുന്നതിന്​ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കണമെന്ന്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ സുപ്രീംകോടതി നിർദേശം നൽകി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ്​ പുതിയ നിർദേശം. ജസ്​റ്റിസ്​ മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

പുക പരിശോധന സർട്ടിഫിക്കറ്റ്​ നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തിൽ ഒരു റിയൽ ടൈം ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ദേശീയ തലസ്​ഥാന മേഖലയി​െല എല്ലാ പെട്രോൾ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ ഉണ്ടെന്ന്​ ഉറപ്പു വരുത്തണമെന്ന്​ ഗതാഗത മന്ത്രാല​യത്തോട്​ കോടതി ആവശ്യപ്പെട്ടു. ഇതിന്​ നാലാഴ്​ച സമയവും കോടതി അനുവദിച്ചു. 

പരിസ്​ഥിതി പ്രവർത്തകൻ എം.സി മേത്ത നൽകിയ പൊതുതാത്​പര്യ ഹരജിയെ തുടർന്ന്​ പരിസ്​ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നൽകിയ നിർ​േദശങ്ങൾ പരിഗണിച്ചാണ്​ കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurancevehiclesmalayalam newsPollition Certificatesupreme court
News Summary - Pollution Certificate is Mandatory for Vehicle Insurance -India News
Next Story