ജൈവ ഇന്ധനവുമായി ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലേക്ക് പറന്നു

13:18 PM
27/08/2018

ന്യൂ​ഡ​ൽ​ഹി: ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​മാ​നം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ണി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ പ​റ​ന്നു. സ്​​പൈ​സ്​ ജെ​റ്റി​​​​െൻറ ക്യു-400 ​ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​മാ​ണ്​ പറന്നത്. അ​മേ​രി​ക്ക​യും ആ​സ്​​ട്രേ​ലി​യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തുന്ന ആ​ദ്യ വി​ക​സ്വ​ര രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. ഡ​​റാ​ഡൂ​ൺ ന​ഗ​ര​ത്തി​ൽ  10 മി​നി​റ്റ്​ വി​മാ​നം പ​രീ​ക്ഷ​ണ​യാ​ത്ര ന​ട​ത്തിയതിന് ശേഷമാണ് ഡ​ൽ​ഹി​യി​ലേ​ക്ക്​ പ​റ​ന്നത്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യിരുന്നു. 

ജ​നു​വ​രി​യി​ൽ ആ​സ്ട്രേ​ലി​യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ക്വാ​ൺ​ടാ​സി​​​​െൻറ ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ബോ​യി​ങ്​ വി​മാ​നം ലോ​സ്​​ആ​ഞ്​​ജ​ല​സി​ൽ​നി​ന്ന്​ മെ​ൽ​ബ​ണി​ലേ​ക്ക്​ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

Loading...
COMMENTS