Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്യൂഷേ...

പ്യൂഷേ  വോക്​സ്​ഹോളിനെ വാങ്ങുന്നു 

text_fields
bookmark_border
പ്യൂഷേ  വോക്​സ്​ഹോളിനെ വാങ്ങുന്നു 
cancel

പാരീസ്​: ഫ്രഞ്ച്​ കാർ നിർമാതാക്കളായ പ്യൂഷേ ജനറൽ മേ​ാ​േട്ടാഴ്​സി​െൻറ ഉടമസ്ഥതയിലുള്ള വോക്​സ്​ഹോൾ കാർ കമ്പനിയെ വാങ്ങുന്നു. 2.2 ബില്യൺ യൂറോക്കാണ്​ യൂറോപ്യലുള്ള വോക്​സ്​ഹോളി​െൻറ യൂണിറ്റ്​ പ്യൂഷേ വാങ്ങ​ുന്നത്​​. യൂറോപ്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്യൂഷേക്ക്​ ഏറ്റെടുക്കൽ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

എന്നാൽ ഏറ്റെടുക്കൽ മൂലം യു.കെയിലെ വോക്​സ്​ഹോൾ നിർമാണശാലയിലെ 4500 തോഴിലാളികൾ തൊഴിൽ നഷ്​ട​പ്പെടുമെന്ന ആശങ്കയിലാണ്​. ഏറ്റെടുക്കലിലൂടെ വോകസ്​ഹോൾ കമ്പനിയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കമെന്നാണ്​ പ്രതീക്ഷയെന്നും തൊഴിലാളികൾക്ക്​ ജനറൽ മോ​േട്ടാഴ്​സ്​ നൽകിയ പിന്തുണ തുടർന്നും നൽകുമെന്നും ​പ്യൂഷേ വ്യക്​തമാക്കി.

ഏറ്റെടുക്കലിലൂടെ യൂറോപ്പിലെ രണ്ടാമത്തെ വലിയ കാർ നിർമാണ കമ്പനിയായി പ്യൂഷേ മാറും. വോക്​സ്​വാഗണാണ്​ നിലവിൽ യൂറോപ്പിൽ ഒന്നാം സ്ഥാനം. നിസാനെയായിരിക്കും പ്യൂഷേ മറികടക്കുക.

Show Full Article
TAGS:Peugeot Vauxhall-Opel 
Web Title - Peugeot-Citroen agrees deal with GM to buy Vauxhall-Opel
Next Story