40 ലിറ്റർ ടാങ്കിൽ​ 49 ലിറ്റർ അടിച്ച് പെട്രോൾ പമ്പുകളുടെ പകൽകൊള്ള

20:04 PM
09/05/2018
TVM-pump

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ചായ  ​​എലൈറ്റ്​ ​െഎ 20യുടെ ഇന്ധനടാങ്കി​​​​​െൻറ ശേഷി 40 ലിറ്റർ. എന്നാൽ തിരുവനന്തപുരത്തെ ഇൻഫോസിസിന്​ സമീപത്തുള്ള ഇന്ത്യൻ ഒായിൽ പെട്രോൾ പമ്പുകാർ പറയുന്നത്​ 49 ലിറ്റർ പെട്രോളിൽ കൂടുതൽ കാറിൽ നിറക്കാമെന്നാണ്​. പെട്രോൾ പമ്പുകാരുടെ ഇൗ പകൽകൊള്ളക്കെതിരെ തിരുവനന്തപുരം സ്വദേശിയായ യുവാവ്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടതോടെയാണ്​ സംഭവം വൈറലായത്​.

തിരുവനന്തപുരം ഇൻഫോസിസി​​​​​െൻറ അടുത്തുള്ള ഇന്ത്യൻ ഒായിൽ പെട്രോൾ പമ്പിൽ നിന്നാണ്​ ഫുൾ ടാങ്ക്​ പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടപ്പോൾ 49 ലിറ്ററിൽ കൂടുതൽ ഇന്ധനമടിച്ചിട്ടും നിറഞ്ഞില്ലെന്നാണ്​ യുവാവി​​​​​െൻറ ആരോപണം. ഇത്​ ചോദ്യം ചെയ്​തപ്പോൾ പെട്രോളി​​​​​െൻറ വില കൂടിയതൊന്നും മക്കളറി​ഞ്ഞി​ല്ലേയെന്ന പരിഹാസമാണ്​ നേരിടേണ്ടി വന്നതെന്നും യുവാവ്​ ആരോപിക്കുന്നു. പിന്നീട്​ മറ്റൊരു ഇന്ത്യൻ ഒായിൽ കോർപ്പറേഷ​​​​​െൻറ പമ്പിൽ നിന്ന്​ ഇന്ധനമടിച്ചപ്പോൾ 43.21 ലിറ്റർ നിറച്ചപ്പോൾ ത​ന്നെ ടാങ്ക്​ ഫുള്ളായതായും യുവാവ്​ പറയുന്നു. ഇരു പമ്പിൽ നിന്നും ഇന്ധനമടിച്ചതി​​​​​െൻറ ബില്ലും കാറി​​​​​െൻറ ചിത്രവും സഹിതമാണ്​ യുവാവി​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

Loading...
COMMENTS