Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏപ്രിൽ മുതൽ പുതിയ...

ഏപ്രിൽ മുതൽ പുതിയ വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ ​പ്ലേറ്റ്​

text_fields
bookmark_border
Number-Plate
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ (എ​ച ്ച്. എ​സ്.​ആ​ർ.​പി) നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര മോ​േ​ട്ടാ​ർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വ​രു​ത്തി കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്​​ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. വ ാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കു​േ​മ്പാ​ൾ​ത​ന്നെ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം.

കൂ​ടാ​തെ, തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം ഏ​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നി​റം എ​ന്നി​വ​യും ന​മ്പ​ർ ​​പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ലും വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക്​ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചു​ന​ൽ​കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. നി​ല​വി​ൽ ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ബം​ഗാ​ൾ, അ​സം, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ ന​മ്പ​ർ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ലു​മി​നി​യം പ്ലേ​റ്റി​ല്‍ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.

ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ള്‍ ലേ​സ​ര്‍വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ഘ​ടി​പ്പി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​​െൻറ എ​ൻ​ജി​ൻ ന​മ്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ ന​മ്പ​ർ ​പ്ലേ​റ്റി​ൽ ഒാ​ടു​ന്ന​തും മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉ​പ​േ​യാ​ഗ​​​ ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ നി​ർ​മാ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHot WheelNumber PlateHigh Security Number Plate
News Summary - Number Plate in Vehicles - Hot Wheel
Next Story