ബി.എസ്​-നാല്​ വാഹനങ്ങളുടെ വിൽപന അനുമതി നീട്ടണമെന്ന ഹരജി തള്ളി 

23:00 PM
14/02/2020

ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​മാ​യ ഭാ​ര​ത്​ സ്​​റ്റേ​ജ് (ബി.​എ​സ്)-​നാ​ല്​ ഗ​ണ​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന ഏ​പ്രി​ൽ ഒ​ന്നു​ മു​ത​ൽ വി​ല​ക്കി​യ കോ​ട​തി ഉ​ത്ത​ര​വി​ൽ ഒ​രു​മാ​സ​ത്തെ ഇ​ള​വ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വാ​ഹ​ന​ഡീ​ല​ർ​മാ​രു​ടെ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​മാ​യ​തി​നാ​ൽ മാ​ർ​ച്ച്​ 31നു​ശേ​ഷം ഒ​രു ദി​വ​സം​പോ​ലും നീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

2018 ഒ​ക്​​ടോ​ബ​ർ 24നാ​യി​രു​ന്നു ബി.​എ​സ്​-​നാ​ല്​ ഗ​ണ​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ച്ച്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2020 മു​ത​ൽ ബി.​എ​സ്​-​അ​ഞ്ച്​​ ഒ​ഴി​വാ​ക്കി ബി.​എ​സ്​-​ആ​റ്​ മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ പു​റ​ത്തി​റ​ക്കാ​വൂ എ​ന്ന്​ 2016ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

നി​ല​വി​ൽ ബി.​എ​സ്​-​നാ​ല്​ വാ​ഹ​ന​ങ്ങ​ൾ മാ​ർ​ച്ച്​ 31 വ​രെ വി​ൽ​ക്കാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ്​​റ്റോ​ക്കു​ള്ള​തി​നാ​ൽ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള അ​നു​മ​തി ഒ​രു മാ​സം​കൂ​ടി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഡീ​ല​ർ​മാ​രു​ടെ ആ​വ​ശ്യം. സാ​മ്പ​ത്തി​ക​മാ​ന്ദ്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​ അ​ഭ്യ​ർ​ഥ​ന​യാ​ണ്​ ഇ​തെ​ന്ന്​ ഡീ​ല​ർ​മാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഒ​രു ദി​വ​സം​പോ​ലും നീ​ട്ടി ന​ൽ​കാ​നാ​കി​ല്ലെന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS