Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 3:54 AM IST Updated On
date_range 27 Jun 2018 3:54 AM ISTടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയിൽ ബഹുരാഷ്ട്ര കമ്പനിയായ നിസാെൻറ ഡിജിറ്റൽ കേന്ദ്രം വരുന്നു. ഇതിനായി ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാം ഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ നിസാന്‍ അനുവാദം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാൻ ഡിജിറ്റൽ ഹബിൽ നടക്കുക.
നിസാൻ, റെനോ, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിർമാണ കമ്പനികൾക്കുവേണ്ടിയാണ് ഫ്രാങ്കോ-ജപ്പാൻ സഹകരണ സംരംഭമായ നിസാൻ ഡിജിറ്റൽ ഹബ് പ്രവത്തനം ആരംഭിക്കുക. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ- യമുനാ കെട്ടിടസമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടൻ പ്രവർത്തനം ആരംഭിക്കാനാണ് നിസാൻ ഉദ്ദേശിക്കുന്നത്. ടെക്നോസിറ്റിയിലെ ഐ.ടി കെട്ടിട സമുച്ചയം പൂർത്തിയാകുമ്പോൾ അവിടെയും സ്ഥലം അനുവദിക്കും.
സ്വന്തം കാമ്പസിെൻറ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുേമ്പാഴേക്കും 3000 പേർക്ക് നേരിട്ടും അതിൽ കൂടുതൽ പേർക്ക് പരോക്ഷമായും തൊഴിലവസരം ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കൊഗ്നിറ്റിവ് അനലക്ടിസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണവികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക. ടെക്നോസിറ്റിയിൽ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതികവിദ്യമേഖലക്കായി വിഭാവനം ചെയ്ത സ്ഥലം നിസാൻ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്വിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാെൻറ മറ്റു ഡിജിറ്റൽ ഹബുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story