സൈന്യത്തിനായി ടാറ്റയുടെ പുതിയ ഒാഫ്​ റോഡർ

15:27 PM
21/02/2019
TATA-MERLIN-23

ഇന്ത്യൻ സൈന്യത്തിനായി ടാറ്റ മോ​േട്ടാഴ്​സ്​ പുതിയ ഒാഫ്​ റോഡർ വാഹനം നിർമിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഇതി​​െൻറ പണിപ്പുരയിലാണ്​ ടാറ്റ മോ​േട്ടാഴ്​സ്​ എന്നാണ്​ റിപ്പോർട്ടുകൾ. ഹമ്മർ മാതൃകയിലുള്ള ഒാഫ്​ റോഡ്​ വാഹനമാണ്​ ടാറ്റ നിർമിക്കുന്നത്​. മെർലിനെന്ന പേരിലാണ്​​ റിപ്പോർട്ടുകൾ. 

ഹിമാലയൻ മേഖലയിൽ വാഹനത്തി​​െൻറ പരീക്ഷണ ഒാട്ടം ടാറ്റ നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസും ഒാഫ്​ റോഡ്​ യാത്രകൾക്ക്​ പറ്റിയ ടയറുകളുമാണ്​ വാഹനത്തി​​െൻറ പ്രധാന സവിശേഷതകളിലൊന്ന്​. എക്​സ്​റ്റീരിയറിൽ സൈന്യത്തി​​െൻറ ഗ്രേഡ്​ ഡോറുകളും ബുള്ളറ്റ്​ പ്രൂഫ്​ വാതിലുകളും നൽകിയിട്ടുണ്ട്​. 

മെഷ്യൻ ഗൺ ഉൾപ്പടെ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ്​ വാഹനത്തെ ടാറ്റ ഡിസൈൻ ചെയ്​തിരിക്കുന്നത്​. യുദ്ധഭൂമിയിൽ ഭക്ഷണമുൾപ്പടെ ശേഖരിച്ച്​ വെക്കുന്നതിനുള്ള സൗകര്യങ്ങളും വാഹനത്തിലുണ്ടാവും. നേരത്തെ ടാറ്റയുടെ സഫാരി സ്​റ്റോം ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നു. 

Loading...
COMMENTS