ആഡംബരം നിറച്ച്​ സി.എൽ.എസ്​ എത്തുന്നു

11:55 AM
03/11/2018
benz-cls

മെഴ്​സിഡെസ്​ ബെൻസ്​ സി.എൽ.എസ്​ കുപേ ഇന്ത്യൻ വിപണിയിലേക്ക്​. നവംബർ 16ന്​ കാർ പുറത്തിറക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ഷാർപ്പായ ഡിസൈനിൽ ഇ ക്ലാസിനോട്​ സാമ്യം തോന്നും വിധമാണ് ബെൻസ്​ ​സി.എൽ.എസി​​െൻറ നിർമാണം നടത്തിയിരിക്കുന്നത്​. 

മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ പുതിയ സി.എൽ.എസിന്​ നീളവും വീതിയും ഉയരവും കൂടുതലാണ്​. പെട്രോൾ, ഡീസൽ സി.എൽ.എസിനെ മുമ്പ്​ പുറത്തിറക്കിയിരുന്നുവെങ്കിൽ ഇക്കുറി ഡീസൽ കരുത്തിൽ മാത്രമാവും കാറെത്തുക. ഒമ്പത്​ സ്​പീഡ്​ ഒ​ാ​േട്ടാമാറ്റിക്​ ഗിയർബോക്​സാണ്​ നൽകിയിരിക്കുന്നത്​. 

ഇ ക്ലാസിൽ നിന്ന്​ കടംകൊണ്ട ഘടകങ്ങൾ സി.എൽ.എസിലും കാണാം. മെഴ്​സിഡെസി​​െൻറ തനത്​ ശൈലിയിലാണ്​ ഇൻറീരിയർ. കോക്​പിറ്റിൽ ഇൻസ്​ട്രുമെ​ൻറ്​ ക്ലസ്​റ്ററിനും ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തിനുമായി 12.3 ഇഞ്ച്​ ഡിസ്​പ്ലേ ഉൾപ്പെടുത്തിയിരിക്കുന്നു​. സ്​റ്റിയറിങ്​ വീൽ മൾട്ടിഫങ്​ഷനലാണ്​. മുമ്പ്​ 2.1 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനിലാണ്​ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത്​ 2.0 ലിറ്റർ ടർബോചാർജ്​ഡ്​ എൻജിനിലേക്ക്​ വഴിമാറിയിട്ടുണ്ട്​. ഒൗഡി എ7, ബി.എം.ഡബ്​ളിയു സിക്​സ്​ സിരീസ്​ ജി.ടി എന്നിവയാണ്​ സി.എൽ.എസി​​െൻറ പ്രധാന എതിരാളികൾ.

Loading...
COMMENTS