Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസെൽറ്റോസ്​​...

സെൽറ്റോസ്​​ ഗ്രാവിറ്റി എഡിഷൻ പുറത്തിറങ്ങി

text_fields
bookmark_border
സെൽറ്റോസ്​​ ഗ്രാവിറ്റി എഡിഷൻ പുറത്തിറങ്ങി
cancel

കിയയുടെ ജനപ്രിയ എസ്​.യു.വിയായ സെൽറ്റോസി​​​െൻറ ഏറ്റവും പുതിയ ഗ്രാവിറ്റി എഡിഷൻ കൊറിയയിൽ പുറത്തിറങ്ങി. വാഹനഘടനയിലൊ എഞ്ചിനിലൊ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഗ്രാവിറ്റി കാണാൻ കൂടുതൽ ആകർഷകമാണ്​. പുതിയ ഗ്രില്ല്​, അലോയ്​ വീലുകൾ, ഇൻറീരിയറിന്​ പുതിയ നിറം, കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​.

1.6 ലിറ്റർ ടർബൊ പെട്രോൾ-ഡീസൽ എഞ്ചിനുകളിലാണ്​ ഗ്രാവിറ്റി എഡിഷൻ വരുന്നത്​. പുതുപുത്തൻ ത്രീ ഡി ഗ്രില്ല്​, ഇരട്ട നിറമുള്ള 18 ഇഞ്ച്​ അലോയ്​ വ​ീലുകൾ, സിൽവർ നിറത്തിലുള്ള വിങ്ങ്​ മിററുകൾ, പിന്നിലെ സ്​കിഡ്​ പ്ലേറ്റ്​ എന്നിവയാണ്​ പുറത്തുള്ള മാറ്റങ്ങളിൽ പ്രധാനം. ഉള്ളിൽ ഗ്രാവിറ്റിക്ക്​ മാത്രമായി ​േഗ്ര കളർ സ്​കീമാണുള്ളത്​.

സുരക്ഷക്ക്​ ഫോർവേർഡ്​ കൊളിഷൻ പ്രിവൻഷൻ അസിസ്​റ്റൻറ്​ സിസ്​റ്റം, റിയർ പാസഞ്ചർ നോട്ടിഫിക്കേഷൻ എന്നിവയുമുണ്ട്​. നവീകരിച്ച ഇൻസ്​ട്രുമ​​െൻറ്​ ക്ലസ്​ചർ, 10.25 ഇഞ്ച്​ ടച്ച്​സ്​ക്രീൻ, യുവോ കണക്​ടിവിറ്റി, ബോസ്​ സൗണ്ട്​ സിസ്​റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.  ഇന്ത്യയിലേക്കുള്ള ഗ്രാവിറ്റി എഡിഷ​​​െൻറ വരവുസംബന്ധിച്ച്​ കിയ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

 


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gravityautomobilefaceliftkiaSeltos
News Summary - New Kia Seltos Gravity revealed
Next Story