വില കൂടില്ല; കിടുക്കൻ ഫീച്ചറുകളുമായി ക്വിഡ്
text_fieldsവില വർധിപ്പിക്കാതെ കൂടുതൽ ഫീച്ചറുകളുമായി ക്വിഡിെൻറ പുതിയ വകഭേദം റെനോ പുറത്തിറക്കി. 2.67 ലക്ഷം മുതൽ 4.59 ലക്ഷം വരെയായിരിക്കും ക്വിഡിെൻറ വില. ഇതുവരെ ഏകദേശം 250,000 യൂണിറ്റുകൾ റെനോ വിറ്റഴിച്ചിട്ടുണ്ട്.
സെഗ്മെൻറിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ചില നൂതന ഫീച്ചറുകളുമായിട്ടാണ് പുതിയ ക്വിഡിെൻറ വരവ്. 7 ഇഞ്ച് ടച്ച് സ്ക്രീൻ മീഡിയ നാവിഗേഷൻ സിസ്റ്റം, റിയർ കാമറ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, വൺ ടച്ച് ലൈൻ ചേഞ്ച്, റിയർ ആം റെസ്റ്റ് തുടങ്ങി നിരവധി സംവിധാനങ്ങൾ പുതിയ ക്വിഡിൽ റെനോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
300 ലിറ്ററിെൻറ ഉയർന്ന ബൂട്ട് കപ്പാസിറ്റിയും റെനോ നൽകുന്നുണ്ട്. ഇതിനൊപ്പം ഗ്രൗണ്ട് ക്ലിയറൻസും കമ്പനി കൂട്ടിയിട്ടുണ്ട്. ആറ് നിറങ്ങളിൽ പുതിയ ക്വിഡ് വിപണിയിെലത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
