Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എം.ഡബ്​ളിയു മാറ്റി...

ബി.എം.ഡബ്​ളിയു മാറ്റി റേഞ്ച്​ റോവറിൽ മോദി

text_fields
bookmark_border
range-rover
cancel

ന്യൂഡൽഹി: ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നിറങ്ങിയത്​ റേഞ്ച്​ റോവറിലായിരുന്നു. സാധാരണയായി ബി.എം.ഡബ്​ളിയു സെവൻ സീരിസിലാണ്​ മോദിയുടെ യാത്രകൾ. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന കാലത്ത്​ മഹീന്ദ്രയുടെ ജനപ്രിയ എസ്​.യു.വി സ്​​കോർപിയോ ആയിരുന്നു മോദി യാത്രകൾക്കായി തെരഞ്ഞെടുത്തിരുന്നത്​. 

പിന്നീട്​ പ്രധാനമന്ത്രിയായപ്പോൾ എസ്​.പി.ജിയുടെ നിർദേശപ്രകാരം സെവൻ സീരിസിലേക്ക്​ മാറുകയായിരുന്നു. മോദിയുടെ ഒൗദ്യോഗിക യാത്രകൾക്ക്​ കൂട്ടായി എത്തിയാലും ഇല്ലെങ്കിലും റേഞ്ച്​ റോവർ എന്ന കരുത്തനെ പരിചയപ്പെടാം.

7.62 എം.എം ബുള്ളറ്റുകൾ വരെ തടയാൻ ശേഷിയുള്ള ബോഡി. ടയർ പഞ്ചറായാലും കുറച്ച്​ ദൂരം കൂടി സഞ്ചരിക്കാനുള്ള ശേഷി. എന്നിവയെല്ലാമാണ്​ റേഞ്ച്​ റോവറി​​െൻറ പ്രധാന പ്രത്യേകതകൾ. ഗ്രനേഡ്​, ലാൻഡ്​ മൈൻ എന്നിവയുടെ ആക്രമണങ്ങളെയും റേഞ്ച്​ റോവർ കൂളായി പ്രതിരോധിക്കും.

മൂന്ന്​ ലിറ്റർ ശേഷിയുള്ള വി.6 എൻജിനാണ്​ റേഞ്ച്​ റോവറിനെ ചലിപ്പിക്കുന്നത്​. 335 ബി.എച്ച്​.പിയാണ്​ പരമാവധി കരുത്ത്​. മണിക്കൂറിൽ 225 കിലോ മീറ്ററാണ്​ പരമാവധി വേഗത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibmwautomobilemalayalam newsRange rower
News Summary - Narendra Modi drives in Land Rover Range Rover-Hotwheels
Next Story