Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകഴിഞ്ഞ ആറ്​...

കഴിഞ്ഞ ആറ്​ മാസത്തിനിടെ ടാറ്റ വിറ്റത്​ ഒരു നാനോ മാത്രം

text_fields
bookmark_border
tata-nano
cancel

കഴിഞ്ഞ ആറ്​ മാസത്തിനിടെ ടാറ്റ വിറ്റത്​ ഒരു നാനോ കാർ മാത്രം. ഓഹരി വിപണിയി​ലാണ്​ ടാറ്റ മോ​ട്ടോഴ്​സ്​ ഇക്കാര ്യം അറിയിച്ചിരിക്കുന്നത്​. ജനുവരി മുതൽ ടാറ്റ നാനോയുടെ നിർമാണം നിർത്തിയിരുന്നു. 2018 ഡിസംബറിൽ 82 നാനോ കാറുകൾ സാനന ്ദിലെ നിർമാണശാലയിൽ ടാറ്റ നിർമിച്ചിരുന്നു.

ഇക്കാലയളവിൽ ടാറ്റ നാനോ കാറുകളൊന്നും കയറ്റുമതി ചെയ്​തിട്ടില്ലെന്നും കമ്പനി വക്​താവ്​ വ്യക്​തമാക്കി. അതേസമയം, ആവശ്യത്തിനനുസരിച്ച്​ ഇനിയും നാനോ നിർമിച്ച്​ നൽകുമെന്നും ടാറ്റ മോ​ട്ടോഴ്​സ്​ അറിയിച്ചു. 2020 ഏപ്രിൽ മുതൽ നാനോയുടെ നിർമാണം ഔദ്യോഗികമായി നിർത്താനാണ്​ ടാറ്റ മോ​ട്ടോഴ്​സിൻെറ പദ്ധതി. മലിനീകരണ ചട്ടമായ ബി.എസ്​ 6 നിലവിൽ വരുന്നതോടെയാണ്​ ടാറ്റ മോ​ട്ടോഴ്​സ്​ നാനോയുടെ നിർമാണം പൂർണമായും നിർത്തുക.

2008 ജനുവരിയിൽ നടന്ന ഓ​ട്ടോ എക്​സ്​പോയാണ്​ ടാറ്റ നാനോയെ അവതരിപ്പിച്ചത്​. ഒരു ലക്ഷം രൂപക്ക്​ കാർ എന്ന പ്രഖ്യാപനത്തോടെയായിരുന്നു നാനോയുടെ അവതരണം. എന്നാൽ, വില പ്രഖ്യാപിച്ചതിലും ഉയർന്നതും നിർമാണ നിലവാരത്തിലെ ചില പോരായ്​മകളും നാനോയുടെ തിരിച്ചടിക്ക്​ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalayalam newsNanoNano sales
News Summary - Nano sales-Hotwheels
Next Story