ആരെയും ഞെട്ടിക്കും ഇൗ കാർ മോഷണം-VIDEO
text_fieldsതാക്കോലുകൾ ഉപയോഗിച്ച് കാറിെൻറ ഡോറുകൾ തുറന്ന് സ്റ്റാർട്ട് ചെയ്ത് ഒാടിച്ച് പോകുന്ന കാലമൊക്കെ പോയി. ഇപ്പോൾ സ്മാർട്ട് കാറുകളുടെ കാലമാണ്. ഒരു ചെറിയ റിമോട്ട് ഉപയോഗിച്ച് ഡോറുകൾ അൺലോക്ക് ചെയ്ത് സ്വിച്ചൊന്നമർത്തിയാൽ കാർ സ്റ്റാർട്ടാകും. പൂർണ്ണമായും സുരക്ഷിതമാണ് ഇത്തരം ടെക്നോളജികളെന്നാണ് കാർ കമ്പനികളുടെ അവകാശവാദം.
എന്നാൽ, സ്മാർട്ട് വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. വാഹനത്തിെൻറ സാേങ്കതിക വിദ്യ വികസിക്കുന്നതോടൊപ്പം മോഷ്ടാക്കളും അത്തരത്തിൽ മാറുമെന്ന് തെളിയിക്കുന്നതാണ് പുതിയ വിഡിയോ. ഡിജിറ്റൽ താക്കോലിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് നിമിഷങ്ങൾക്കകം മെഴ്സിഡെസ് സി ക്ലാസ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലാണ് ഹൈടെക് മോഷണം നടന്നിരിക്കുന്നത്. പൊലീസ് തന്നെയാണ് ഇൗ ദൃശ്യങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്തത്.
രണ്ട് ഉപകരണങ്ങൾ ഉപയോഗിച്ചാണ് മോഷ്ടാക്കൾ കാർ മോഷ്ടിച്ചത്. വാഹനത്തിെൻറ സ്മാർട്ട് കീയിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിക്കാനും മറ്റൊന്ന് കീയിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ വാഹനത്തിന് നൽകാനും. ഇങ്ങനെ കീയുടെ വിവരങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്ത് നിമിഷങ്ങൾക്കകം കാർ ഡോറുകൾ അൺലോക്ക് ചെയ്താണ് മോഷണം.
