Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഡംബരം നിറച്ച്​ ബെൻസ്​ ...

ആഡംബരം നിറച്ച്​ ബെൻസ്​ വി-ക്ലാസ്​ ജനുവരി 24ന്​ എത്തും

text_fields
bookmark_border
ആഡംബരം നിറച്ച്​ ബെൻസ്​ വി-ക്ലാസ്​ ജനുവരി 24ന്​ എത്തും
cancel

ആഡംബരം നിറച്ച്​ ബെൻസി​​െൻറ എം.പി.വി വി-ക്ലാസ്​ വിപണിയിലെത്തുന്നു. ജനുവരി 24ന്​ മോഡൽ വിപണിയിലിറക്കും. അടുത്ത വ ർഷം ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ്​ മോഡലായിരിക്കും വി ക്ലാസ്​. ഇന്ത്യയിൽ ബെൻസ്​ പുറത്തിറക്കുന്ന മൂന്നാമത്തെ എ ം.പി.വിയാണ്​ വി-ക്ലാസ്​. നേരത്തെ എം.ബി 100 വാനും ആർ-ക്ലാസ്​ ലക്ഷ്വറി എം.പി.വിയും ബെൻസ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച ്ചിരുന്നു.

benz interior

പൂർണമായും ആഡംബര സൗകര്യങ്ങൾ ഉൾ​ക്കൊള്ളിച്ചാണ്​ വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലെത്തുക. ഇലക്​​ട്രിക്​ സ്ലൈഡിങ്​ ഡോർ, തെർമോട്രോണിക്​ ക്ലൈമറ്റ്​ കൺട്രോൾ സിസ്​റ്റം, കമാൻറുകൾക്കനുസരിച്ച്​ പ്രവർത്തിക്കുന്ന ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം തുടങ്ങി നിരവധി സംവിധാനങ്ങൾ വാഹനത്തിലുണ്ട്​. ഏഴ്​, എട്ട്​ സീറ്റ്​ ഒാപ്​ഷനുകളിൽ ബെൻസി​​െൻറ പുതിയ എം.പി.വിയെത്തും. പിൻനിര സീറ്റ്​ മടക്കിയിട്ട്​ ബെഡ്ഡാക്കാവുന്ന ലക്ഷ്വറി സ്ലീപ്പർ ഒാപ്​ഷനും വാഹനത്തിലുണ്ട്​.

MercedesBenz-EClass

2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനി​​െൻറ കരുത്തിലാവും വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. ബി.എസ്​ 6 നിലവാരം പാലിക്കുന്നതാവും എൻജിൻ. 190 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ ലഭിക്കും. ഏഴ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 75 മുതൽ 85 ലക്ഷം വരെയായിരിക്കും മോഡലി​​െൻറ വില.

Show Full Article
TAGS:Mercedes-Benz V-Class hotwheels malayalam news 
Web Title - Mercedes-Benz V-Class to be launched in India on 24 January-Hotwheels
Next Story