മാരുതി സ്വിഫ്റ്റും ഡിസയറും തിരിച്ച് വിളിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റും ഡിസയറും തിരികെ വിളിക്കുന്നു. സ്വിഫ്റ്റിെൻറ 566 യൂനിറ്റുകളും ഡിസയറിെൻറ 713 യൂനിറ്റുകളുമാണ് തിരികെ വിളിക്കുന്നത്. എയർബാഗ് കംട്രോൾ യൂനിറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മോഡലുകൾ തിരികെ വിളിക്കുന്നത്. 2018 മെയ് 7 മുതൽ ജൂലൈ 5 വരെ നിർമിച്ച 1,279 യൂനിറ്റുകളിലാണ് പ്രശ്നം കണ്ടെത്തിയത്.
പ്രശ്നം സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. പ്രശ്നം കണ്ടെത്തിയ എയർബാഗ് കംട്രോൾ യൂനിറ്റ് മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കി.
മാരുതിയുടെ വെബ്സൈറ്റിൽ കയറി കാറിെൻറ ചേസിസ് നമ്പർ നൽകി സ്വന്തം വാഹനത്തിന് പ്രശ്നമുണ്ടോയെന്നത് ഉപയോക്താവിന് പരിശോധിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
