3.50 ലക്ഷം രൂപക്ക് മാരുതി എസ്-പ്രസ്സോ വിപണിയിൽ

12:10 PM
30/09/2019

മാരുതി സുസുക്കിയുടെ പുതിയ മോഡൽ എസ്-പ്രസ്സോ വിപണിയിൽ. സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ ഉത്സവ സീസണിൽ വിൽപ്പന വർധന പ്രതീക്ഷിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി എസ്-പ്രസ്സോ കാർ ഇറക്കുന്നത്. അരീന ഡീലർഷിപ്പുകളിൽ മാരുതി സുസുക്കി എസ്-പ്രസ്സോ വിൽപനക്ക് ലഭ്യമാണ്.

നേരത്തേ ഒൗദ്യോഗിക ടീസറുകളിലൂടെ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ ചിത്രം പുറത്ത് വിട്ടിരുന്നു. സ്പോർട്ടി ആയി കാണപ്പെടുന്ന വാഹനം ഇന്ത്യൻ വിപണിയിൽ വിജയമാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ഇന്ത്യൻ റോഡുകൾക്കായി രൂപകൽപ്പന ചെയ്ത വാഹനമാണിതെന്നാണ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്. മാരുതി സുസുക്കി എസ് പ്രസ്സോക്ക് 3.50 ലക്ഷം രൂപ (എക്സ്ഷോറൂം) മുതൽ 5.50 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) വില പ്രതീക്ഷിക്കുന്നു.

റെനോ ക്വിഡ്,  ഡാറ്റ്സൺ റെഡി-ഗോ എന്നിവക്ക് വെല്ലുവിളിയാകുന്നതാണ് പുതിയ എസ് പ്രസ്സോ. മാരുതി സുസുക്കി ആൾട്ടോ കെ10 ൻെറ വിപണി ഈ മിനി എസ്‌.യു.വി പിടിച്ചെടുത്താലും ആശ്ചര്യപ്പെടരുത്. 

മാരുതി സുസുക്കി എസ്-പ്രസ്സോയ്ക്ക് ബിഎസ് 6-68 എച്ച്.പി- 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ ഓട്ടോ ഗിയർ ഷിഫ്റ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ്-പ്രസ്സോ Std, LXi, VXi, VXi + എന്നിങ്ങനെ നാല് വേരിയന്റുകൾ ലഭ്യമാണ്. 


 

Loading...
COMMENTS