Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതിയുടെ ആദ്യ...

മാരുതിയുടെ ആദ്യ ഇലക്​ട്രിക്​ കാർ 2020ൽ വിപണിയിൽ

text_fields
bookmark_border
maruti-suzuki-swift-hybrid
cancel

മുംബൈ: മാരുതി സുസുക്കിയുടെ ആദ്യ ഇലക്​ട്രിക്​ കാർ 2020ൽ പുറത്തിറങ്ങുമെന്ന്​ റിപ്പോർട്ട്​. കഴിഞ്ഞമാസം ഇലക്​ട്രിക്​ കാർ പുറത്തിറക്കുന്നത്​ സംബന്ധിച്ച്​ സുസുക്കിയും ടോയോ​േട്ടായും ധാരണയിലെത്തിയിരുന്നു. ഇരുവരു​ം ചേർന്ന്​ പുറത്തിറക്കുന്ന ഇലക്​ട്രിക്​ കാറുകൾ മാരുതിയുടെ ഡീലർഷിപ്പുകൾ വഴി വിറ്റഴിക്കും. 2030ൽ പൂർണമായും ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ മാറാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

സുസുക്കിയും ടോയോ​േട്ടായും ചേർന്നുള്ള കൂട്ടുകെട്ട്​ മാരുതിക്ക്​ ഗുണമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി ചെയർമാൻ ആർ.സി ഭാർഗവ പ്രതികരിച്ചു. രണ്ട്​ കമ്പനികൾക്കും ഇലക്​ട്രിക്​ വാഹനങ്ങൾ നിർമിക്കാനുള്ള സാ​േങ്കതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്​. എന്നാൽ, മാരുതി ഇതിൽ കാര്യമായി മുന്നോട്ട്​ പോയിട്ടില്ല. ഇത്​ ഇലക്​ട്രിക്​ വാഹനങ്ങൾ എന്ന ലക്ഷ്യം മുന്നിൽ കാണുന്ന ഇന്ത്യൻ വാഹനവിപണിക്ക്​ തിരിച്ചടിയാവും. തിരിച്ചടി മറികടക്കാൻ സുസുക്കിയും ടോയോ​േട്ടായും തമ്മിലുള്ള കൂട്ടുകെട്ട്​ മാരുതിയെ സഹായിക്കു​മെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വർധിച്ചു വരുന്ന മലിനീകരണം മുന്നിൽകണ്ട്​ ഇലക്​ട്രിക്​ വിപണിയിലേക്ക്​ ചുവടുവെക്കാനാണ്​ ഇന്ത്യൻ വാഹനലോകം ലക്ഷ്യമിടുന്നത്​. നിലവിൽ മഹീന്ദ്രയാണ്​ ഇന്ത്യയിൽ ഇലക്​​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കുന്ന പ്രധാന കമ്പനി. വൈകാതെ തന്നെ മറ്റ്​ കമ്പനികളും ഇത്തരം വാഹനങ്ങൾ പുറത്തിറക്കാനാണ്​ ശ്രമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleMaruti Suzukiautomobilemalayalam newsIndia News
News Summary - Maruti Suzuki To Launch Its First Electric Vehicle In India By 2020-Hotwheels
Next Story