വിൽപനയിൽ ഇടിവ്​: മാരുതി സുസുകി 3000 കരാർ ജോലിക്കാരെ ഒഴിവാക്കുന്നു

13:13 PM
27/08/2019
maruti-suzuki

ന്യൂഡൽഹി: വാഹന വിപണിയിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന്​ മാരുതി സുസുകി 3000 കരാർ ജോലിക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു. ജോലിക്കാരുടെ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന്​ കമ്പനി തീരുമാനിച്ചതായി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്​ ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു.

കാറുകളുടെ വിലയോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നികുതിയും കാരണം നിർമാണ ചെലവ്​ താങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും കമ്പനിയുടെ വാർഷിക യോഗത്തിൽ ഭാർഗവ ഓഹരി പങ്കാളികളോട്​​ വ്യക്തമാക്കി. 

ഇന്ത്യയുടെ വാഹന വിപണി വിൽപനയിൽ വൻ തിരിച്ചടി നേരിടുകയാണ്​. ഇതേ തുടർന്ന്​ കൂടുതൽ വാഹന നിർമാതാക്കൾ ജോലിക്കാരെ പിരിച്ചു വിടുകയും താത്​ക്കാലികമായി ഉത്​പാദനം നിർത്തി വെക്കുന്ന നടപടികളിലേക്കും​ നീങ്ങിയിട്ടുണ്ട്​.

കംപ്രസ്​ഡ്​ നാച്ചുറൽ ഗ്യാസ്​(സി.എൻ.ജി), ഹൈബ്രിഡ്​ കാറുകൾ നിർമിക്കാനൊരുങ്ങുകയാണ്​ കമ്പനിയെന്നും ഈ വർഷം സി.എൻ.ജി വാഹനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം വർധനവ്​ വരുത്തുമെന്നും ഭാർഗവ പറഞ്ഞു.

Loading...
COMMENTS