കരുത്ത് കൂട്ടി ബലേനൊ
text_fieldsമുംബൈ: മാരുതിയുടെ ഏറ്റവും കരുത്ത് കൂടിയ ഹാച്ച്ബാക്ക് ബലേനൊ വിപണിയിൽ അവതരിപ്പിച്ചു. 8,69 ലക്ഷം രൂപയാണ് വാഹനത്തിെൻറ ഷോറും വില. മാരുതിയുടെ പെർഫോമൻസ് ഹാച്ച്ബാക്കായ ബലേനൊ ആർ.എസ് പോളോ ജി.ടി, പുന്തോ അബാർത്ത് തുടങ്ങിയ വാഹനങ്ങളുമായാണ് നേരിട്ട് ഏറ്റുമുട്ടുക. കരുത്ത് കൂടിയ 1 ലിറ്റർ ബൂസ്റ്റർ ജെറ്റ് ഡീസൽ എൻജിനാണ് ബലേനൊ ആർ.എസിെൻറ ഹൃദയം. 100 ബി.എച്ച്.പി കരുത്തും 150 എൻ.എം ടോർക്കുമാണ് ഇൗ എൻജിൻ ഉൽപ്പാദിപ്പിക്കുക.

സുസുക്കിയുടെ നെക്സ്റ്റ് ജനറേഷൻ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന കാറിന് ഭാരക്കുറവും കൂടുതൽ സുരക്ഷയുമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ഡേ ടൈം റണിങ് ലൈറ്റുകൾ, കറുത്ത നിറത്തിലുള്ള അലോയ് വീലുകൾ എന്നിവയാണ് കാറിെൻറ എക്സ്റ്റീരിയർ ഡിസൈനിലെ പ്രധാന പ്രത്യേകതകൾ.
ബ്ലാക്ക് ഫിനിഷിലുള്ളതാണ് ഇൻറീരിയർ. ഇതിൽ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ജി.പി.എസ് നാവിഗേഷൻ, വോയ്സ് കമാൻഡ് സിസ്റ്റം എന്നിവ മാരുതി ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്നും മാരുതി പ്രഖ്യാപിക്കുന്നു. നാല് വീലുകളിലും ഡിസ്ക് ബ്രേക്ക്, എ.ബി.എസ്, ഡ്യൂവൽ എയർബാഗ് എന്നിവ സുരക്ഷക്കായി നൽകിയിരിക്കുന്നു.
