Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകരുത്ത്​ കൂട്ടി ബലേനൊ

കരുത്ത്​ കൂട്ടി ബലേനൊ

text_fields
bookmark_border
കരുത്ത്​ കൂട്ടി ബലേനൊ
cancel

മുംബൈ: മാരുതിയുടെ ഏറ്റവും കരുത്ത്​ കൂടിയ ഹാച്ച്​ബാക്ക്​ ബലേനൊ വിപണിയിൽ അവതരിപ്പിച്ചു. 8,69 ലക്ഷം രൂപ​യാണ്​ വാഹനത്തി​െൻറ ഷോറും വില. മാരുതിയുടെ പെർഫോമൻസ്​ ഹാച്ച്​ബാക്കായ ബലേനൊ ആർ.എസ്​ പോളോ ജി.ടി, പുന്തോ അബാർത്ത്​ തുടങ്ങിയ വാഹനങ്ങളുമായാണ്​ നേരിട്ട്​ ഏറ്റുമുട്ടുക. കരുത്ത്​ കൂടിയ 1 ലിറ്റർ ബൂസ്​റ്റർ ജെറ്റ്​ ഡീസൽ എൻജിനാണ്​ ബലേനൊ ആർ.എസി​െൻറ ഹൃദയം. 100 ബി.എച്ച്​.പി കരുത്തും 150 എൻ.എം ടോർക്കുമാണ്​ ഇൗ എൻജിൻ ഉൽപ്പാദിപ്പിക്കുക.

സുസുക്കിയുടെ നെക്​സ്​റ്റ്​ ജനറേഷൻ പ്ലാറ്റ്​ഫോമിൽ നിർമിച്ചിരിക്കുന്ന കാറിന്​ ഭാരക്കുറവും കൂടുതൽ സുരക്ഷയുമുണ്ടെന്നാണ്​ കമ്പനിയുടെ അവകാശവാദം. പ്രൊജക്​ടർ ഹെഡ്​ലാമ്പുകൾ, ഡേ ടൈം റണിങ്​ ലൈറ്റുകൾ, കറുത്ത നിറത്തിലുള്ള അലോയ്​ വീലുകൾ എന്നിവയാണ്​ കാറി​െൻറ എക്​സ്​റ്റീരിയർ ഡിസൈനിലെ പ്രധാന പ്രത്യേകതകൾ.

ബ്ലാക്ക്​ ഫിനിഷിലുള്ളതാണ്​ ഇൻറീരിയർ. ഇതിൽ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, ആപ്പിൾ കാർ പ്ലേ, ജി.പി.എസ്​ നാവിഗേഷൻ, വോയ്​സ്​ കമാൻഡ്​ സിസ്​റ്റം എന്നിവ മാരുതി ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്​ചക്ക്​ തയാറല്ലെന്നും മാരുതി പ്രഖ്യാപിക്കുന്നു. നാല്​ വീലുകളിലും ഡിസ്​ക്​ ബ്രേക്ക്​, എ.ബി.എസ്​, ഡ്യൂവൽ എയർബാഗ്​ എന്നിവ സുരക്ഷക്കായി നൽകിയിരിക്കുന്നു.

 

Show Full Article
TAGS:Maruti Suzuki Baleno RS 
Web Title - Maruti Suzuki Baleno RS Hot Hatch Launched At ₹ 8.69 Lakh
Next Story