Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതി ഇഗിനിസ്​ 2017ൽ...

മാരുതി ഇഗിനിസ്​ 2017ൽ വിപണിയിൽ

text_fields
bookmark_border
മാരുതി ഇഗിനിസ്​ 2017ൽ വിപണിയിൽ
cancel

2016 ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു ഇഗ്​നിസ്​ എന്ന കാർ മാരുതി ​ആദ്യമായി അവതരിപ്പിച്ചത്​. വൈകാതെ ത​െന്ന കാർ ​ലോഞ്ച്​ ചെയ്യുമെന്ന്​ അന്ന്​ മാരുതി പറഞ്ഞുവെങ്കിലും ലോഞ്ച്​ വൈകുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ബലാനോയുടെയും ബ്രസയുടെയും ഉയർന്ന ഡിമാൻറാണ്​ ഇഗിനസി​െൻറ ​ലോഞ്ച്​ വൈകാൻ കാരണ​മെന്നാണ്​ അറിയുന്നത്​. ഇന്ത്യൻ നിരത്തുകളിൽ മാരുതി പുതിയ കാർ ടെസറ്റ്​ ചെയ്യുന്നതി​െൻറ ദ്യശങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

ബ്രസയും ബലാനോയും ഇപ്പോൾ ലഭിക്കണമെങ്കിൽ നാലു മുതൽ എട്ട്​ മാസം വരെ കാത്തിരിക്കണം. കമ്പനിയുടെ ഗുജറാത്ത്​ പ്ലാന്‍റിലായിരുക്കും ഇഗിനസി​െൻറ നിർമാണം. 2017 ആദ്യം നിർമാണമാരംഭിച്ച്​ ഏപ്രിലിൽ പുറത്തിറക്കാനാണ്​ കമ്പനി ആലോചിക്കുന്നത്​.

3,700mm നീളവും 1,660mm വീതിയും 1595mm ഉയരവുമുള്ള വാഹനത്തി​െൻറ വീൽബേസ്​ 2,435mm ആണ്​. 180mm ഗ്രൗണ്ട്​ ക്ലിയറൻസും കാറിനുണ്ട്​. ഒരു ക്രോസ്​ ഒാവറി​െൻറ രുപഭാവമാണ്​ പുതിയ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. കീലെസ്സ്​ എൻട്രി, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻ മെൻറ്​ സിസ്​റ്റം, റിവേഴസ്​ ക്യാമറ, എ.ബി.എസ്​, ഇ.ബി.ഡി രണ്ട്​ എയർ ബാഗുകൾ ഫോർ വീൽ ​ഡ്രൈവ്​ എന്നിവയൊക്കെയാകും മറ്റു പ്രത്യേകതകൾ.

ബലോനിയിലുള്ള അതേ എഞ്ചിനാണ്​ ഇഗ്​നിസിലുണ്ടാവുക. 5 സ്​പീഡ്​ സി.വി.റ്റി ട്രാൻസ്​മിഷനിലും ഒാ​േട്ടാമാറ്റിക്​ ട്രാൻസമിഷനിലും വാഹനം ലഭ്യമാകും. 5 മുതൽ 7 ലക്ഷം വരെയാണ്​ വാഹനത്തിന്​ പ്രതീക്ഷിക്കുന്ന വില.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marutimaruti ignis
News Summary - maruti ignis model at 2017
Next Story